കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഇന്ന് 2532 പേര്‍ക്ക് രോഗം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു എംഎല്‍എയ്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഡിഎംകെ നേതാവും വിഴുപുരം ജില്ലയിലെ റിഷിവാദ്യം മണ്ഡലത്തിലെ എംഎല്‍എയുമായ വി കാര്‍ത്തികേയനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും എട്ടുവയസുള്ള മകള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി എംഎല്‍എ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതേസമയം, സമയം സംസ്ഥാനത്ത് ഇന്ന് 2532 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 59377 ആയി. ഇതുവരെ സംസ്ഥാനത്ത് നിന്ന് രോഗം ബാധിച്ച് 757 പേരാണ് മരിച്ചത്. നിലവില്‍ 25863 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

covid

നേരത്തെ തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡിഎംകെ എംഎല്‍എ ജെ അന്‍പഴകനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ കൂയിയാണ് അന്‍പഴകന്‍.

Recommended Video

cmsvideo
DMKയുടെ ജനപ്രതിനിധി ജെ അന്‍പഴകന്‍ മരിച്ചു | Oneindia Malayalam

ജൂണ്‍ രണ്ടിനാണ് അന്‍പഴകനെ ശ്വാസതടസം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യം സ്ഥിതി ഗുരുതരമായെങ്കിലും ചികിത്സയിക്കിടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് ദിവസം മുന്‍പ് ആരോഗ്യ സ്ഥിതി വഷളായി. തുടര്‍ന്ന് വെന്റിലേറില്‍ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.15 വര്‍ഷം മുന്‍പ് അന്‍പഴകന്‍ കരള്‍ മാറ്റിലെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വൃക്കാരോഗവും ബാധിച്ചിരുന്നു.

ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു അന്‍പഴകന്‍. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ അടുത്ത അനുയായി ആയിരുന്ന അന്‍പഴകന്‍ ഡിഎംകെ ജില്ലാ സെക്രട്ടറിയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന നേതാവായിരുന്നു അന്‍പഴകന്‍. ഇദ്ദേഹത്തിന്റെ മണ്ഡലമായ ചെപ്പോക്കില്‍ കൊവിഡ് സ്ഥിതി രൂക്ഷമായിരുന്നു.

English summary
Covid 19 confirmed to DMK MLA in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X