കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയുടെ ഇടപെടല്‍;വിദ്യാര്‍ത്ഥികളുടെ യാത്ര ചെലവ് ഏറ്റെടുത്ത് കോണ്‍ഗ്രസ്

  • By News Desk
Google Oneindia Malayalam News

ദില്ലി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി കോണ്‍ഗ്രസ് യാത്ര ചെലവുകള്‍ വഹിച്ചിരുന്നു. ഒപ്പം ആവശ്യമുള്ളവര്‍ യാത്ര സൗകര്യവും ഭക്ഷണവും പാര്‍ട്ടി ക്രമീകരിച്ചു. ഇപ്പോഴിത വിദ്യാര്‍ത്ഥികള്‍ക്കും താങ്ങാവുകയാണ് പാര്‍ട്ടി.

ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് ഇന്ന് വൈകിട്ട് ആറിന് പുറപ്പെടുന്ന പ്രത്യേകം ട്രെയിനില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ടിക്കറ്റ് എടുത്ത് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

മദ്യപാനികൾക്ക് ആശ്വാസം; വിൽപ്പന ശനിയാഴ്ച ആരംഭിച്ചേക്കും, ക്യൂ ആപ്പിന് പേര് റെഡി, പ്ലേസ്റ്റോറിൽ ഉടൻമദ്യപാനികൾക്ക് ആശ്വാസം; വിൽപ്പന ശനിയാഴ്ച ആരംഭിച്ചേക്കും, ക്യൂ ആപ്പിന് പേര് റെഡി, പ്ലേസ്റ്റോറിൽ ഉടൻ

ടിക്കറ്റ് ചെലവ്

ടിക്കറ്റ് ചെലവ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ദില്ലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനില്‍ എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ടിക്കറ്റ് എടുത്ത് നല്‍കിയത്. മൂന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പാര്‍ട്ടി സഹായമെത്തിച്ചത്. ടിക്കറ്റിനുള്ള് പണത്തിന് പുറമേ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണവും നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

 വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

ദില്ലിയിലെ വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നവരാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. പലരും ഹോസ്റ്റല്‍ മുറികളില്‍ തന്നെ കഴിയേണ്ടി വരികയാണ്. പലര്‍ക്കും താമസിക്കുന്നതിനുള്ള സ്ഥലം നഷ്ടപ്പെടുകയും ഭക്ഷണത്തിനും മറ്റും കെയ്യില്‍ പണമില്ലാതെ വന്നപ്പോഴാണ് ഇവരെ നാട്ടില്‍ തിരിച്ചയക്കുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ കുമാര്‍ വ്യക്തമാക്കി.

1304 യാത്രക്കാര്‍

1304 യാത്രക്കാര്‍

കേരളത്തിലേക്ക് പുറപ്പെടുന്ന പ്രത്യേകം നോണ്‍ എസി ട്രെയിനുകളിലായി 1304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ 971 പേര്‍ ദില്ലിയില്‍ നിന്നും 333 പേര്‍ ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖഢ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ്.

 സ്‌ക്രീനിംഗ്

സ്‌ക്രീനിംഗ്

12 സ്‌ക്രീനിംഗ് സെന്ററുകളാണ് ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവരെ ദില്ലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേകം വാഹനങ്ങളിലായി റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ അതത സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം എക്‌സിറ്റ് പാസുമായി സ്‌ക്രീനിംഗിനായി കേരള സ്‌ക്കൂളില്‍ എത്തണം. ശേഷം ഇവര്‍ വന്ന വാഹനത്തില്‍ തന്നെ റെയില്‍വേ സ്റ്റേഷനുകളിലെത്തണം.

 സാമൂഹിക അകലം

സാമൂഹിക അകലം

ഏതെങ്കിലും സാഹചര്യത്തില്‍ ഓണ്‍ലൈനായി പണം അടക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌ക്രീനിംഗിന് ഹാജരാക്കുന്ന സെന്ററില്‍ നേരിട്ട് പണമടക്കാം. 975 രൂപയാണ് അടക്കേണ്ടത്. കേരള സ്‌ക്കൂളില്‍ കേരള സ്‌ക്കൂളില്‍ എത്തുന്നവര്‍ക്ക് അന്നത്തെ ഭക്ഷണം ദില്ലിയിലെ മലയാളി സംഘടനകള്‍ നല്‍കും. രണ്ട് ദിവസത്തേക്കുള്ള യാത്രക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ യാത്രക്കാര്‍ കരുതണം. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന് റെയില്‍വേ അറിയിച്ചു.

Recommended Video

cmsvideo
KPCC Karnataka chief dk shivakumar helps malayalees to cross karnataka border : Oneindia Malayalam
ട്രെയിന്‍ സര്‍വ്വീസ്

ട്രെയിന്‍ സര്‍വ്വീസ്

രാജ്യത്ത് ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനഃരാരംഭിക്കാനാണ് തീരുമാനം. 200 നോണ്‍ എസി ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. സ്ലീപ്പര്‍ നിരക്കുകളായിരിക്കും ഈടാക്കുക. എന്നാല്‍ നിരവധി പേര്‍ക്ക് സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. നേരത്തെ ജൂണ്‍ 30 വരെ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും കേന്ദ്രം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഉത്തരവില്‍ മാറ്റം വരുത്തി ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് അറിയിക്കുകയായിരുന്നു.

English summary
Covid-19: Congress Sponsored the Train Ticket of Students From Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X