Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കോവിഡ്‌ ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു;കൂടുതല്‍ രോഗമുക്തി നിരക്ക്‌

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3,78,909 ആയി കുറഞ്ഞു. ആകെ രോഗബാധിതരില്‍ 3.89% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,080 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 36,635 പേര്‍ രോഗമുക്തരായി. ആകെ vd.t[nd]ufരുടെ എണ്ണത്തില്‍ നിന്ന് 4957 പേര്‍ കുറയാന്‍ ഇത് കാരണമായി.ഇന്ത്യയുടെ ആകെ പരിശോധനകളുടെ എണ്ണം 15 കോടിയോട് (14,98,36,767) അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 10,22,712 പരിശോധനകള്‍ നടത്തി. രാജ്യത്തിന്റെ പരിശോധന ശേഷി പ്രതിദിനം 15 ലക്ഷം പരിശോധനകള്‍ എന്ന തോതിലേക്ക് ഉയര്‍ന്നു. 2,220 ലാബുകളാണ് കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുള്ളത്.

covid

2 കോടി പരിശോധനകള്‍ നടത്തിയ ഉത്തര്‍പ്രദേശാണ് പരിശോധനകളുടെ എണ്ണത്തില്‍ മുന്‍പില്‍. ബീഹാര്‍, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും 1 കോടിയിലധികം പരിശോധനകള്‍ നടത്തി.ദേശീയ സഞ്ചിത പോസിറ്റീവിറ്റി നിരക്ക് ഇന്ന് 6.50 ശതമാനമാണ്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 3.14 % . 19 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിവാര പോസിറ്റീവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാല്‍ കൂടുതലാണ്.

രോഗമുക്തി നിരക്ക് 94.66 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 92,15,581 ആണ്.പുതുതായി രോഗമുക്തരായവരുടെ 76.37 % പത്ത് സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 4735 പേരും, ഡല്‍ഹിയില്‍ 3307 പേരും, മഹാരാഷ്ട്രയില്‍ 6365 പേരും രോഗമുക്തരായി.പുതിയ രോഗബാധിതരുടെ 75.11% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ - 5032 പേര്‍. മഹാരാഷ്ട്രിയില്‍ 4026 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 76.37% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഡല്‍ഹിയില്‍ 57, മഹാരാഷ്ട്രയില്‍ 53, പശ്ചിമ ബംഗാളില്‍ 49 എന്നിങ്ങനെയാണ് മരണസംഖ്യ.

Recommended Video

cmsvideo
    Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+