കൊവിഡ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ട്വിറ്ററിലൂടെ അറിയിച്ച് താരം
മുംബൈ: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഉടന്‍ തന്നെ വീട്ടിലേക്കെത്താനാകുമെന്നും സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സച്ചിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

ലോകകപ്പ് നേടിയതിന്റെ പത്താം വാര്‍ഷികത്തിന്റെ ആശംസകള്‍ പങ്കുവച്ച് സച്ചിന്‍ കുറിച്ച ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായ വിവരം വ്യക്തമാക്കിയത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി മുന്‍ കരുതല്‍ എടുക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറച്ച് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ടീം അംഗങ്ങള്‍ക്കും എന്റെ ആശംസകള്‍- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് 27ന് ആണ് സച്ചിന് കൊറോണ പോസിറ്റീവാകുന്നത്. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വീട്ടിലെ മറ്റാര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications