കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും അമിത് ഷാക്കും കെജ്രിവാളിനും മറുപടി; മോദി രക്ഷിക്കുമെന്ന പ്രതീക്ഷയൊന്നും വേണ്ടെന്നും ഉവൈസി

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ലോകത്െ കൊവിഡ് ബാധിതരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ രാജ്യത്ത് 265928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രകധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം നേതാവ് അസദുദീന്‍ ഉവൈസി. കൊവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി പൂര്‍ണ്ണ പരാജയമാണെന്ന് ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു.

സ്വകാര്യ ബസുകള്‍ ചാര്‍ജ് കുറക്കില്ല; സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു, രണ്ടാഴ്ചത്തേക്ക്സ്വകാര്യ ബസുകള്‍ ചാര്‍ജ് കുറക്കില്ല; സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു, രണ്ടാഴ്ചത്തേക്ക്

മോദി രക്ഷിക്കില്ല

മോദി രക്ഷിക്കില്ല

കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടതില്ലെന്നും സ്വയം സുരക്ഷാ നടപടികള്‍ എടുക്കുന്നതാവും മികച്ചതെന്നും ഉവൈസി പറഞ്ഞു. മോദി രക്ഷിക്കുമെന്ന് ആരും കരുതേണ്ടതില്ല. അദ്ദേഹം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കാണുന്നേയില്ലെന്നും ഉവൈസി വിമര്‍ശിച്ചു.

 അശാസ്ത്രീയമായ കാര്യങ്ങള്‍

അശാസ്ത്രീയമായ കാര്യങ്ങള്‍

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നരേന്ദ്രമോദി ദീപങ്ങള്‍ കൊളുത്താന്‍ ആഹ്വാനം ചെയ്തതിനേയും കൈകള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കാന്‍ പറഞ്ഞതിനേയും ഉവൈസി വിമര്‍ശിച്ചു. ഇത്തരം അശാസ്ത്രീയമായ കാര്യങ്ങള്‍ കൊറോണയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരേയും ഉവൈസി രംഗത്തെത്തി. 560 പേര്‍ക്ക് കൊവിഡ് ഉണ്ടായിരുന്ന സമയത്താണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അത് ലക്ഷകണക്കിന് ആളുകളിലേക്ക് വ്യാപിച്ചെന്നും ഉവൈസി പറഞ്ഞു. ഭരണഘടന വിരുദ്ധവും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്താതെയുമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 തൊഴിലാളികള്‍ മരിക്കുന്നു

തൊഴിലാളികള്‍ മരിക്കുന്നു

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട നിരവധി തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ അവര്‍ വലിയ ദുരിതം സഹിച്ച് സ്വന്തം നാട്ടിലെത്തിയതോടെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ട്രെയിനില്‍ 85 തൊഴിലാളികള്‍ മരിച്ച സംഭവത്തിന് ആരാണ് ഉത്തരവാദികള്‍. അവരെല്ലാം തന്നെ ഒബിസി പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്.

 തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

ഇന്നലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. അതിന് ആരാണ് ഉത്തരവാദികള്‍?.120 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.അതില്‍ പലരും കരാര്‍ തൊഴിലാളികളാണ്. അതിഥി തൊഴിലാളികളാണ്. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഉവൈസി ചോദിച്ചു.

അമിത് ഷാ

അമിത് ഷാ

കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളില്‍ നടത്തുന്ന ഡിജിറ്റല്‍ റാലിക്കെതിേെരയും രൂക്ഷ വിമര്‍ശനമാണ് ഉവൈസി ഉയര്‍ത്തിയത്. അതിഥി തൊഴിലാളികള്‍ ട്രെയിനുകളില്‍ മരിച്ചു വീഴുമ്പോഴാണ് ബീഹാറില്‍ ബിജെപിയും ജെഡിയുവും വെര്‍ച്വല്‍ റാലി നടത്തുന്നത്. സംസ്ഥാനത്തേക്കുള്ള തൊഴിലാളികളുടെ വരവ് നിര്‍ത്താന്‍ നിതീഷ് കുമാര്‍ ശ്രമിച്ചിരുന്നു.

Recommended Video

cmsvideo
അമിത് ഷായുടെ കുറ്റസമ്മതം | Oneindia Malayalam
അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും ഉവൈസി രംഗത്തെത്തി. ദില്ലി ഹോസ്പിറ്റലുകളില്‍ ദില്ലിയില്‍ താമസിക്കുന്നവര്‍ക്ക് മാ്രമെ ചികിത്സ നല്‍കുകയുള്ളൂവെന്ന തീരുമാനത്തിനെതിരെയാണ് ഉവൈസി രംഗത്തെത്തിയത്. രാജ്യത്ത് കൊവിഡ് നിരക്ക് കൂടി സംസ്ഥാനങ്ങളില്‍ ഒന്നാണ് ദില്ലി.

English summary
Covid-19 Crisis: Asaduddin Owaisi Against Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X