കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 854!! വെള്ളിയാഴ്ച മാത്രം 100 കേസുകൾ!! കേരളത്തിൽ 174 പേർക്ക് കൊവിഡ്

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 854 ആയി. വെള്ളിയാഴ്ച മാത്രം 100 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് പിടിപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര (4), ഗുജറാത്ത് (3), കര്‍ണാടകയ(2) മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു. അതേസമയം 66 പേർക്ക് ഇതുവരെ രോഗം ബേധമായിട്ടുണ്ട്.

corona-vir

കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്. 39 കേസുകളാണ് വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ 34 കേസും കാസർഗോഡാണ്. കൊല്ലം,തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 176 ആയി. ആകെ 110299 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 109683 പേര്‍ വീടുകളില്‍ കഴിയുകയാണ്. 616 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
സമൂഹ വ്യാപനം രാജ്യത്ത് ഇല്ല.

നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശക്തമായ ശ്രമങ്ങൾ ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27324 ആയി. ഇറ്റലിയില്‍ വെള്ളിയാഴ്ച മാത്രം 969 പേരാണ് മരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. ഇതോടെ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9134 ആയി. 86000 ത്തോളം പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായി ഉയർന്നു. ഒരുലക്ഷത്തിനാലായിരം പേര്‍ക്കാണ് ശനിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 1700 പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. സ്പെയിനിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 4858 പേരാണ് സ്‌പെയിവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യം കടുത്ത പ്രതിസന്ധിയിൽ; 2024 ലെ ഭരണം ലക്ഷ്യമിട്ട് മോദി, കടന്നാക്രമിച്ച് കോൺഗ്രസ്രാജ്യം കടുത്ത പ്രതിസന്ധിയിൽ; 2024 ലെ ഭരണം ലക്ഷ്യമിട്ട് മോദി, കടന്നാക്രമിച്ച് കോൺഗ്രസ്

'മനുഷ്യപറ്റുള്ള സ്ത്രീയാണ് മഞ്ജു വാര്യർ'; ട്രാൻസ്ജെന്റേഴ്സിന് സഹായവുമായി നടി, വീഡിയോ'മനുഷ്യപറ്റുള്ള സ്ത്രീയാണ് മഞ്ജു വാര്യർ'; ട്രാൻസ്ജെന്റേഴ്സിന് സഹായവുമായി നടി, വീഡിയോ

വെറും 10 ദിവസത്തെ ഭക്ഷണം മാത്രം ബാക്കി, ദുരിതക്കയത്തിൽ പൃഥ്വിരാജും സംഘവും, ഒടുവിൽ സഹായംവെറും 10 ദിവസത്തെ ഭക്ഷണം മാത്രം ബാക്കി, ദുരിതക്കയത്തിൽ പൃഥ്വിരാജും സംഘവും, ഒടുവിൽ സഹായം

English summary
Covid: 19 Dead in India, Cases Rise to 834
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X