Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയും ബിജെപിക്ക് രാഷ്ട്രീയ ആയുധം: ഇത് ഇവിടെ നടക്കില്ല, ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

ബെംഗളൂരു: രാജ്യത്ത് തന്നെ ആദ്യ കൊവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. സൗദിയില്‍ നിന്നും തിരിച്ചെത്തിയ 76 വയസുകാരനാണ് ഫെബ്രുവരി 29 ന് കലബുറഗി ജില്ലയില്‍ മരിച്ചത്. സൗദിയില്‍ നിന്ന് തന്നെ വന്ന 70 വയസുകാരിയായ സ്ത്രീയും മരിച്ചതോടെ കര്‍ണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 2 ആയി.

സംസ്ഥനത്തെ രോഗ ബാധിതരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. 55 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ശക്തമായ നടപടികളും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. ലോക്ക് ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണിനെ ആര്‍എസ്എസ് തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറാണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

രാഷ്ട്രീയം കലര്‍ത്തുന്നു

രാഷ്ട്രീയം കലര്‍ത്തുന്നു

21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ സാഹചര്യത്തില്‍ ദാരിദ്ര രേഖകര്‍ക്ക് താഴെ ഉള്ളവര്‍ക്ക് ഭക്ഷണവും റേഷനും എത്തിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ദിര കാന്‍റീനുകള്‍ വഴി സൗജന്യ ഭക്ഷണവും സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നാണ് ഡികെ ശിവകുമാര്‍ ആരോപിക്കുന്നത്.

ആരോപണം

ആരോപണം

ലോക്ക് ഡൗണ്‍ സമയത്ത് ഭക്ഷണവും റേഷനും വീടുകളിലെത്തിച്ച് നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിായി ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ബിജെപി സര്‍ക്കാര്‍ എല്ലായിടത്തും സന്നദ്ധ സേവനത്തിനായി തിരഞ്ഞെടുത്തതെന്നാണ് ഡികെ ശിവകുമാര്‍ ആരോപിക്കുന്നത്.

ആർ‌എസ്‌എസിന്റെ പേരിൽ

ആർ‌എസ്‌എസിന്റെ പേരിൽ

ചില ബിജെപി പ്രവർത്തകർ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്താൻ പുറപ്പെട്ടിരിക്കുകയാണ്. ആർ‌എസ്‌എസിന്റെ പേരിൽ അവർ സംഭാവന പിരിക്കുകയാണ്. അഞ്ച് കിലോ അരി, പഞ്ചസാര, എണ്ണ, ഉപ്പ് എന്നിവ കൂലിപ്പണിക്കാർക്കും ഉപജീവനമാർഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്കും നൽകുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇത് വീടുകളില്‍ എത്തിക്കുന്നത്. ഇതിനെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്നും ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

അനുമതി നല്‍കുകയാണ്

അനുമതി നല്‍കുകയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വലിയ കേഡര്‍ സംവിധാനം ഉണ്ടായിട്ടും കോണ്‍ഗ്രസ് ദരിദ്ര ജനങ്ങളെ നേരിട്ട് ബന്ധപ്പെടാതിരുന്നുത്. ഒരു വശത്ത് ലോക്ക് ഡൗണ്‍ ലംഘിക്കുന്ന സാധാരണക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയാണ്. എന്നാല്‍ മറുവശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ പുറത്തിറങ്ങി സംഭവന ശേഖരിക്കാനും മറ്റും പോലീസ് അനുമതി നല്‍കുകയാണ്

പദ്ധതി വേണം

പദ്ധതി വേണം

ആരാണ് അവര്‍ക്ക് ഇതിനെല്ലാം അനുമതി നല്‍കിയത്. നാമെല്ലാം പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ സന്നദ്ധരാണ്. സഹായങ്ങള്‍ എത്തിക്കാനും മറ്റും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി കാര്യക്ഷമായ ഒരു പദ്ധതി ആവിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ മാത്രം പ്രശ്നമല്ല

ബിജെപിയുടെ മാത്രം പ്രശ്നമല്ല

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ബിജെപിയുടെ മാത്രം പ്രശ്നമല്ല. ഇത് രാജ്യത്തിന്റെ പ്രശ്നമാണ്, മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിന്‍റെ തന്നെ ചോദ്യവുമാണ്. ഈ സംസ്ഥാനം നിങ്ങളുടെ സ്വത്തല്ല. എല്ലാവരേയും ആത്മവിശ്വാസത്തോടെ എടുത്ത് ഒരു മാതൃക സര്‍ക്കാര്‍ കാണിക്കണം.

സര്‍വ്വ കക്ഷി യോഗം വിളിക്കണം

സര്‍വ്വ കക്ഷി യോഗം വിളിക്കണം

വെറും പ്രഖ്യാപനങ്ങള്‍ മാത്രം പോര, സാഹായങ്ങള്‍ എങ്ങനെ നേടാമെന്ന് സാധാരണക്കാരെ അറിയിക്കാന്‍ കാര്യക്ഷമായ മാര്‍ഗ്ഗം വേണം. കോറോണ വൈറസിന്‍റെ വ്യാപനം തടയുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും സംസ്ഥാനത്ത് യെദ്യൂരപ്പയും സര്‍വ്വ കക്ഷി യോഗം വിളിക്കാന്‍ തയ്യാറാവണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+