കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധം; സംഭാവന നല്‍കിയവരില്‍ അസിം പ്രേംജി ലോകത്ത് മൂന്നാമത്; അംബാനിയും അദാനിയും എവിടെ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയത് വിപ്രോ ചെയര്‍മാനും സ്ഥാപകനുമായ അസിം പ്രേംജിയാണെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്തവരുടെ ഫോബ്‌സി​ന്റെ ശതകോടീശ്വരമാരുടെ പട്ടികയില്‍ മൂന്നാമതുമാണ് അസീം പ്രേംജി. കൊറോണ വ്യാപനം ശക്​തമായ ഏപ്രിൽ മാസം തന്നെ അസിം പ്രേജി 1,125 കോടി രൂപയാണ്​ സംഭാവന ചെയ്തത്.

അസിം പ്രേജി ഫൗണ്ടേഷന്‍റെ വകയാണ് ഇതില്‍ ആയിരം കോടി സംഭാവനും നല്‍കിയിരിക്കുന്നത്. വിപ്രോ നൂറു കോടിയും വിപ്രോ എൻറര്‍പ്രൈസസ് 25 കോടിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ആരോഗ്യ-സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വേണ്ടിയാണ് അസിം പ്രേംജി പണം വകയിരുത്തിയിരിക്കുന്നത്.

azimpremji-

ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ഇതുവരെ 77 ശതകോടീശ്വരന്മാരാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിട്ടുള്ളത്. ട്വിറ്റർ സിഇഒ ജാക് ഡോർസിയാണ് ലോകത്ത് ഏറ്റവും കൂടുതൽ തുക (7549 കോടി) കൊവി‍ഡുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയത്. സംഭാവന നൽകിയത്.

ബിൽ​ഗേറ്റ്സാണ് രണ്ടാം സ്ഥാനത്ത്. 1925 കോടി രൂപയാണ് ബില്‍ഗേറ്റ്സ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. അതേസമയം ഇന്ത്യയിലെ വലിയ കോടീശ്വരമായ അംബാനിക്കും അദാനിക്കും പട്ടികയില്‍ ഇടം നേടാനാകാതെ പോയതും സോഷ്യല്‍ മീഡിയിയില്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

കേരള ചരിത്രത്തിലാദ്യം: കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍രെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കികേരള ചരിത്രത്തിലാദ്യം: കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍രെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കി

 ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ ആലപ്പുഴക്കാർ, ഒരാൾ ഗര്‍ഭിണി; ജില്ലയിൽ 343 പ്രവാസികൾ ക്വാറന്റീനിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ ആലപ്പുഴക്കാർ, ഒരാൾ ഗര്‍ഭിണി; ജില്ലയിൽ 343 പ്രവാസികൾ ക്വാറന്റീനിൽ

English summary
covid 19 donations: azim premji in the top 10 list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X