രണ്ടാം തരംഗത്തിനിടെ ആശ്വാസം; ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് അടിയന്തര അനുമതി
ദില്ലി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫലം അനുകൂലമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അടിയന്തര അനുമതി നല്‍കിയത്. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉടലെടുത്ത സാഹചര്യത്തിലാണ് ഇപ്പോഴുള്ള അനുമതി.
Recommended Video

ഡിആര്ഡിഒലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ റെഡ്ഡി ലബോറട്ടറീസും ചേര്‍ന്ന് കൊവിഡിനെതിരെയുള്ള ഡ്രഗ് 2 ഡീഓക്സി ഡി-ഗ്ലൂക്കോസ് (2 ഡിജി) എന്ന മരുന്ന് വികസിപ്പിടച്ചത്. ചെറിയ പായ്ക്കറ്റില്‍ പൗഡര്‍ രൂപത്തില്‍ വരുന്ന ഈ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്. ഈ മരുന്ന് നല്കിയ ഭൂരിഭാഗം കൊവിഡ് രോഗികളും ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു. കൂടാതെ മരുന്ന് നല്കിയവര് പെട്ടെന്ന് രോഗമുക്തരാവുകയും മെഡിക്കല്‍ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനാവുമെന്നും ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ പരീക്ഷണത്തില്‍ ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ പുരോഗതിയും കാണിച്ചിരുന്നു. 110 കൊവിഡ് രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്. ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കൊവിഡ് രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 4 ലക്ഷത്തിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 2,38270 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. രാജ്യത്താകെ കൊവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പതിനൊന്നിലധികം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications