Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്-19ന്‍റെ ആദ്യ ചിത്രം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍; സാമ്പിളെടുത്തത് മലയാളിയില്‍ നിന്ന്

മുംബൈ: കൊറോണ വൈറസിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. പൂനെയിലെ ഐസിഎംആർ-എൻഐവിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കൊറോണ വൈറസിന്‍റെ ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങള്‍ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ രോഗിയില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ നിന്നാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്. ചൈനയിലെ വുഹാനില്‍ പഠിക്കുന്ന മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ഇവരടക്കം മൂന്ന് പേര്‍ക്കായിരുന്നു ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

covid-

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻ‌ഐ‌വി) നടത്തിയ പരിശോധനയില്‍ കേരളത്തിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതകഘടനയക്ക് വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസ് കണത്തില്‍ സാധാരണ വൃത്താകൃതിയിൽ അവസാനിക്കുന്ന തണ്ട് പോലുള്ള പ്രൊജക്ഷനുകളുടെ സാന്നിധ്യം ഇതിലും ഉണ്ട്.

കൊവിഡ്-19 ന് കാരണമാവുന്ന കൊറോണ വൈറസ് കുടുംബത്തിലെ സാര്‍സ്-Cov-2 എന്ന വൈറസിന്റെ ചിത്രമാണ് പുറത്തു വിട്ടത്. കൊറോണ വൈറസ് ശാഖയിലെ സാര്‍സ്-Cov-2 വിന്റെ രൂപരേഖ ഇതുവരെ ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്താനായിട്ടില്ലായിരുന്നു. മെര്‍സിന്റെയും സാര്‍സിന്റെയും കൊറോണ വൈറസും കൊവിഡ്-19 ന് കാരണമായ കൊറോണ വൈറസും തമ്മില്‍ സാമ്യമുണ്ടെന്നും ശാസ്ത്ര സംഘം പറയുന്നു.

എൻ‌ഐ‌വി പൂനെയിലെ ഡെപ്യൂട്ടി ഡയറക്ടറും ഇലക്ട്രോൺ മൈക്രോസ്‌കോപ്പി, പാത്തോളജി മേധാവിയുമായ അറ്റാനു ബസു എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ "ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പി ഇമേജിംഗ് ഓഫ് സാർസ്-കോവി -2" എന്ന ലേഖനം പ്രസിദ്ധീകരിച്ചത്.

Recommended Video

cmsvideo
    രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+