കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്-19ന്‍റെ ആദ്യ ചിത്രം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍; സാമ്പിളെടുത്തത് മലയാളിയില്‍ നിന്ന്

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. പൂനെയിലെ ഐസിഎംആർ-എൻഐവിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കൊറോണ വൈറസിന്‍റെ ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങള്‍ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ രോഗിയില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ നിന്നാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്. ചൈനയിലെ വുഹാനില്‍ പഠിക്കുന്ന മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ഇവരടക്കം മൂന്ന് പേര്‍ക്കായിരുന്നു ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

covid-

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻ‌ഐ‌വി) നടത്തിയ പരിശോധനയില്‍ കേരളത്തിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതകഘടനയക്ക് വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. കൊറോണ വൈറസ് കണത്തില്‍ സാധാരണ വൃത്താകൃതിയിൽ അവസാനിക്കുന്ന തണ്ട് പോലുള്ള പ്രൊജക്ഷനുകളുടെ സാന്നിധ്യം ഇതിലും ഉണ്ട്.

മാസ്‌കുകളുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന, ദുരന്തത്തിന്റെ തുടക്കം, അന്താരാഷ്ട്ര സഹകരണം വേണംമാസ്‌കുകളുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന, ദുരന്തത്തിന്റെ തുടക്കം, അന്താരാഷ്ട്ര സഹകരണം വേണം

കൊവിഡ്-19 ന് കാരണമാവുന്ന കൊറോണ വൈറസ് കുടുംബത്തിലെ സാര്‍സ്-Cov-2 എന്ന വൈറസിന്റെ ചിത്രമാണ് പുറത്തു വിട്ടത്. കൊറോണ വൈറസ് ശാഖയിലെ സാര്‍സ്-Cov-2 വിന്റെ രൂപരേഖ ഇതുവരെ ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്താനായിട്ടില്ലായിരുന്നു. മെര്‍സിന്റെയും സാര്‍സിന്റെയും കൊറോണ വൈറസും കൊവിഡ്-19 ന് കാരണമായ കൊറോണ വൈറസും തമ്മില്‍ സാമ്യമുണ്ടെന്നും ശാസ്ത്ര സംഘം പറയുന്നു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

എൻ‌ഐ‌വി പൂനെയിലെ ഡെപ്യൂട്ടി ഡയറക്ടറും ഇലക്ട്രോൺ മൈക്രോസ്‌കോപ്പി, പാത്തോളജി മേധാവിയുമായ അറ്റാനു ബസു എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ "ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പി ഇമേജിംഗ് ഓഫ് സാർസ്-കോവി -2" എന്ന ലേഖനം പ്രസിദ്ധീകരിച്ചത്.

ലോകം തകര്‍ന്നടിയും; മാന്ദ്യം പിടികൂടി, 2.5 ലക്ഷം കോടിയുണ്ടെങ്കില്‍ തല്‍ക്കാലിക ഗുണമെന്ന് ഐഎംഎഫ്ലോകം തകര്‍ന്നടിയും; മാന്ദ്യം പിടികൂടി, 2.5 ലക്ഷം കോടിയുണ്ടെങ്കില്‍ തല്‍ക്കാലിക ഗുണമെന്ന് ഐഎംഎഫ്

എനിക്ക് വലിയ വേദനയും ദുഖവുമുണ്ടെന്ന് കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ്; എല്ലാവരും ജാഗ്രത പാലിക്കണംഎനിക്ക് വലിയ വേദനയും ദുഖവുമുണ്ടെന്ന് കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ്; എല്ലാവരും ജാഗ്രത പാലിക്കണം

English summary
covid19: first electron microscope image released in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X