• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി മേഘ്‌ന രാജിനും കുഞ്ഞ് ജൂനിയര്‍ ചീരുവിനും കൊവിഡ് സ്ഥിരീകരിച്ചു, ആശങ്കയോടെ ആരാധകര്‍

ബംഗളൂരു: നടി മേഘ്‌ന രാജിനും കുഞ്ഞ് ജൂനിയര്‍ ചീരുവിനും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പടെ കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അമ്മയുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മേഘ്‌നയ്ക്കും കുഞ്ഞിനും മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയതോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിയുമെന്ന് പിജെ ജോസഫ്; മാണിയുടെ കൈയ്യൊപ്പ് എന്ന് റോഷി അഗസ്റ്റിന്‍

ചീരുവിന്റെ വിയോഗം

ചീരുവിന്റെ വിയോഗം

മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ കഴിഞ്ഞ ജൂണിലാണ് മരണപ്പെട്ടത്. ചീരുവിന്റെ വിയോഗ ദുഖത്തില്‍ കഴിയവെ ഒക്്ബറിലാണ് ജൂനിയര്‍ ചീറു ജനിക്കുന്നത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഭയപ്പെടേണ്ട കാര്യമില്ല

ഭയപ്പെടേണ്ട കാര്യമില്ല

പ്രസവത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു താരം. എനിക്കും മാതാവിനും പിതാവിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും ചികിത്സയിലാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും മേഘ്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ജൂനിയര്‍ ചീരുവിന്റെ വരവ്

ജൂനിയര്‍ ചീരുവിന്റെ വരവ്

നേരത്തെ ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായി ഇരുവരും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നു. തന്റെ പ്രിയതമനെ പെട്ടെന്നൊരു ദിവസം നഷ്ടമായപ്പോള്‍ മേഘ്‌ന രാജിന് പ്രതീക്ഷയേകിയത് ജൂനിയര്‍ ചീരുവിന്റെ വരവായിരുന്നു. ചീരു ഒരു ആണ്‍ കുഞ്ഞിനെയായിരുന്നു ആഗ്രഹിച്ചത്. അതുപോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്.

ആരാധകര്‍ ആശങ്കയില്‍

ആരാധകര്‍ ആശങ്കയില്‍

തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു ധ്രുവയോട് പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവന്നതോടെ മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെ ആരാധകര്‍ ആശങ്കയിലാണ്. എന്നാല്‍ ആരാധകരോട് ആശങ്കപ്പെടേണ്ടെന്ന് മേഘ്ന വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഉടന്‍ തന്നെ പൂര്‍വ സ്ഥിതിയിലേക്ക് വരുമെന്ന് മേഘ്ന പറഞ്ഞു.

രജനീകാന്തിന് തുടക്കം പാളുന്നു? ബിജെപിയിൽ നിന്നെത്തിയവര്‍ക്കും ഉന്നത പദവി,മക്കള്‍മന്‍ട്രത്തില്‍ നിരാശ

തിരഞ്ഞെടുപ്പിന് പിന്നാലെ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക്? ഒടുവിൽ നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ

അകാലിദളിന്റെ സഖ്യം പൊളിക്കാന്‍ കോണ്‍ഗ്രസ്, പുതിയ മഹാസഖ്യമുണ്ടാക്കും, അമരീന്ദറിന്റെ നേതൃത്വം!!

കൊവിഡ്‌ കാലത്ത്‌‌ അതിഥി തൊഴിലാളികളെ വീടുകളിലെത്തിച്ചു; 2020ലെ വാര്‍ത്താ താരമായി മാറി നടന്‍ സോനുസൂദ്‌

പൊളിച്ചെഴുതി കോൺഗ്രസ്: വർഷാവസാനത്തോടെ രാജസ്ഥാനിൽ പുതിയ സ്റ്റേറ്റ് യൂണിറ്റ്; പദ്ധതികൾ നിരത്തി അജയ് മാക്കൻ

cmsvideo
  Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

  English summary
  Covid 19 Has confirmed to Actress Meghna Raj Sarja, child Junior Chiru and her Parents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X