വീട്ടിലിരുന്നുകൊണ്ട് തന്നെ ഇനി കോവിഡ് ടെസ്റ്റ് നടത്താം; മാർഗരേഖ പുറത്തിറക്കി ഐസിഎംആർ
ഇത്തരത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നവർ രോഗബാധിതരായി തന്നെ കണക്കാക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിരവധി ആളുകൾക്കാണ് ഇപ്പോഴും പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കോവിഡ് ടെസ്റ്റ് നടത്താൻ സാധിക്കുന്ന കിറ്റിന് അംഗീകാരം നൽകിയിരിക്കുകയാണ് ഐസിഎംആർ. വൈറസുകൾക്കെതിരെ പോരാടുന്ന നോഡൽ ബോഡിയായ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച് പച്ചക്കൊടി കാണിച്ചതോടെ വീട്ടിലിരുന്നുകൊണ്ട് സ്വയം പരിശോധന നടത്താവുന്ന കിറ്റ് ഉടൻ വിപണിയിലെത്തും. ഇതിനായുള്ള പ്രത്യേക മാർഗരേഖയും ഐസിഎംആർ പുറത്തിറക്കിയിട്ടുണ്ട്.
കൃത്യമായ രോഗലക്ഷണങ്ങളുള്ളവരും ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവയ വ്യക്തികളും മാത്രമേ ഹോം കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താവു. ഇത്തരത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നവർ രോഗബാധിതരായി തന്നെ കണക്കാക്കും. വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്നും എന്നാൽ ഗുരുതര രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധന ഫലം നെഗറ്റീവാണെങ്കിൽ വീണ്ടും ലാബിൽ പരിശോധന നടത്തണമെന്നും ഐസിഎംആർ വ്യക്തമാക്കി.

ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം വേണം ടെസ്റ്റ് നടത്താൻ. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണിൽ സൂക്ഷിക്കണം. ടെസ്റ്റ് വിവരങ്ങൾ ഐസിഎം ആർ സെർവറിൽ സൂക്ഷിക്കുമെന്നും വ്യക്തിഗത വിവരങ്ങൾ ചോർന്നുപോവില്ലെന്നും അവർ വ്യക്തമാക്കി.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
Recommended Video
പരിശോധനയിൽ പോസിറ്റിവായൽ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറണം. മൂക്കിലെ സ്രവം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പരിശോധന കിറ്റാണ് ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്.
പുനെ ആസ്ഥാനമായ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോവിസെൽഫ്ടിഎം എന്ന കിറ്റ് തയാറാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20 ലക്ഷം സാംപിളുകളാണ് ലാബുകളിൽ പരിശോധിച്ചത്. വീട്ടിൽ ഇരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാമെന്ന തീരുമാനം നടപ്പാവുന്നതോടെ ലാബുകളിലെ തിരക്ക് കുറയുമെന്നാണ് കരുതുന്നത്.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications