കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വായ്പകൾക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് ആർബിഐ!! ഭവന വാഹന വായ്പാ നിരക്കുകളും കുറയും

Google Oneindia Malayalam News

ദില്ലി; കൊവിഡ് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.എത്രകാലം സാഹചര്യം നിലനിൽക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എംപിസി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകളും ആർബിഐ കുറച്ചു. 5.15 ല്‍ നിന്ന് 4.4 ആയാണ് റിപ്പോ നിരക്ക് കുറിച്ചത്. റിപ്പോ നിരക്കില്‍ 0.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

 rbi-21-15

എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്‌ ലഭിക്കുക. ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്നും ഗവർണർ പറഞ്ഞു.

കൊവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉദ്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വിപണി നിശ്ചലാവസ്ഥയിലാണ്. സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് ശക്തവും ലക്ഷ്യബോധമുള്ളതുമായ നടപടി ഏറ്റെടുക്കുക എന്നതിനാണ് മുൻ‌ഗണന. ഇന്ത്യൻ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും മികച്ചതുമാണ്.സ്വകാര്യമേഖല ബാങ്കുകളിലെ നിക്ഷേപവും സുരക്ഷിതമായിരിക്കും.കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന അനന്തര ഫലങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ ഏത് നടപടികളും സ്വീകരിക്കും, ആർബിഐ ഗവർണർ വിശദീകരിച്ചു.

ബാങ്കുകൾക്ക് പണമെത്തിക്കാൻ വിപുലമായ പദ്ധതികളും ആർബിഐ പ്രഖ്യാപിച്ചു. കടപ്പത്രങ്ങളും ഡിബഞ്ചറുകളും വാങ്ങാന്‍ ഒരു ലക്ഷം കോടി രൂപ അനുവദിക്കും. മാത്രമല്ല കരുതൽ ധാനനുപാതവും വെട്ടിക്കുറച്ചു. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യധാന്യ ഉത്പാദനം വർധിക്കുന്നതോടെ വില കുറയും. അസംസ്കത എണ്ണ വില കുറഞ്ഞത് രാജ്യത്തിന് ആശ്വാസമാണെന്നും ഗവർണർ വ്യക്തമാക്കി.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സൂചനകളുണ്ട്.വളർച്ചയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ കൊറോണ വൈറസിന്റെ തീവ്രതയേയും വ്യാപനത്തേയും ദൈർഘ്യത്തേയും ആശ്രയിച്ചാണിരിക്കുന്നത്. ഇപ്പോഴത്തെ ആഘാതത്തിൽ നിന്നും മറികടക്കണമെങ്കിൽ അസാധരണ ഇടപെടൽ തന്നെ വേണ്ടി വരും. ആഗോള സമ്പദ് വ്യവസ്ഥയിലെ മുരടിപ്പ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

കോവിഡ്-19: ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചുകോവിഡ്-19: ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചു

കൊറോണ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ആര്‍ബിഐ, ഇന്ധന വില കുറഞ്ഞത് ഗുണകരം!!

'ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ?ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ', വൈറൽ കുറിപ്പ്

English summary
covid 19; Housing loan rates will reduce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X