ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ രൂക്ഷം
93,249 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതീവ രൂക്ഷമാകുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 93,249 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ പകുതിക്കു ശേഷം ഇതാദ്യമായാണ് ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം 60,048 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 513 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,64,623ആയി ഉയർന്നു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചതുമുതൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 25 ദിവസമായി കുത്തനെ ഉയരുന്ന പ്രതിദിന കണക്കുകൾ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയർന്നു. 202 പേരാണ് മരിച്ചത്.മുംബയിൽമാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 9090 പേർക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കേരളത്തിൽ ഇന്നലെ 2541 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Recommended Video

കേരളത്തിലും കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കണ്ണൂർ അടക്കം 6 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. രാജ്യത്ത് ഏപ്രിൽ 15നും 20നും ഇടയിൽ കൊവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് കാൻപൂർ ഐഐടി വിദഗ്ധൻ മനീന്ദ്ര അഗർവാൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ
അതേസമയം രാജ്യത്ത് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട വിതരണം തുടരുകയാണ്. 45 വയസിന് മുകളിലുള്ളവർക്കാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം നടത്തുന്നത്. 45 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. 7,44,42,267 വാക്സിനാണ് രാജ്യത്ത് ശനിയാഴ്ച വരെ വിതരണം ചെയ്തത്. 89,53,552 ആരോഗ്യ പ്രവർത്തകരിൽ ആദ്യ ഡോസും 53,06,671 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ച് കഴിഞ്ഞു. കോവിഡ് മുൻനിര പോരാളികളിൽ 96,19,289 പേർക്ക് ആദ്യ ഡോസും 40,18,526 പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസിന് മുകളിൽ പ്രായമുള്ള 4,57,78,875 പേരും കോവിഡ് വാക്സിൻ സ്വീകരിച്ചു.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications