• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കടത്തിവിടില്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ

ബംഗളൂരു: കൊവിഡ് തടയുന്നതുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. കേരളവുമായുള്ള അതിര്‍ത്തികളായ കര്‍ണാടക, കാസര്‍കോട്, തലപ്പാടി എനിവിടങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തി വിടേണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

ഇന്ന് മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ തലപ്പാടി ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ നിന്ന് കടത്തിവിടില്ല. കഴിഞ്ഞ ദിവസം അതിര്‍ത്തി കടക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് കര്‍ണാടക പരിശോധിച്ചിരുന്നു. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഒഴിവാക്കുകയായിരുന്നു.

കൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎം

എന്നാല്‍ ഇന്ന് മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടേണ്ടെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. അതേസമയം, ഈ പ്രശ്‌നം സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിഹരിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ തടഞ്ഞ് സമരമാര്‍ഗത്തിലേക്ക് കടക്കുമെന്നാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്.

മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങൾ? മനോരമ പത്രാധിപർക്ക് ഹഖ് മുഹമ്മദിന്റെ വിധവയുടെ കത്ത്

അതേസമയം, അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തി കടന്ന് യാത്രചെയ്യുന്നവര്‍ക്ക് ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണ്ണാടക പോലീസിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടക പോലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്. കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

മഞ്ചേശ്വരത്ത് ഞെട്ടിക്കാന്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാവിനെ ഇറക്കും, കാസര്‍കോട് നെല്ലിക്കുന്ന്?

വളരെ പെട്ടെന്ന് ആര്‍.റ്റി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ആര്‍.റ്റി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി.

തിരുവമ്പാടിയില്‍ മേയര്‍ ബീനാ ഫിലിപ്പ്, കോഴിക്കോട് സൗത്തില്‍ ഡെപ്യൂട്ടി മേയര്‍, ഞെട്ടിക്കാന്‍ സിപിഎം!

'പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്'

എല്‍ഡിഎഫ് ബന്ധം തുടരില്ലെന്ന് ജെഎസ്എസ്, അറിഞ്ഞില്ലെന്ന് ഗൗരിയമ്മ, രാജന്‍ ബാബുവിനെ പുറത്താക്കി!!

cmsvideo
  New mutant strain virus in india

  English summary
  Covid 19: Karnataka to tighten border control from today to stop covid spread
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X