Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: മഹാരാഷ്ട്രയിൽ നൈറ്റ് കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

മുംബൈ: കൊറോണ വൈറസ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ 7 വരെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗണ്‍ കൂടാതെ തിങ്കളാഴ്ച രാത്രി എട്ട് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് അറിയിച്ചു.

covid

രാത്രി കര്‍ഫ്യൂ തുടരുമെന്നും സെക്ഷന്‍ 144 പ്രകാരം പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ ആഴ്ചയില്‍ പകല്‍ സമയത്ത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നാളെ രാത്രി 8 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും, ഷോപ്പിംഗ് മാളുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍, ചെറിയ ഷോപ്പുകള്‍ എന്നിവ ടേക്ക്-എവേകള്‍ക്കും പാര്‍സലുകള്‍ക്കുമായി മാത്രം തുറക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവയുടെ ശേഷിയുടെ 50 ശതമാനം പേരെ മാത്രം ഉള്‍പ്പെടുത്തി മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ,

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

തിയേറ്ററുകള്‍, നാടക തിയേറ്ററുകള്‍ അടച്ചിടും, ആള്‍ക്കൂട്ടമില്ലാതെ ഫിലിം, ടെലിവിഷന്‍ ഷൂട്ടിംഗ് തുടരാം. പാര്‍ക്കുകളും കളിസ്ഥലങ്ങളും അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, വൈദ്യുത വകുപ്പ്, നാഗരിക ഓഫീസുകള്‍ ഒഴികെയുള്ള ഓഫീസുകള്‍ക്കായി വീട്ടില്‍ നിന്നുള്ള ജോലി പ്രോത്സാഹിപ്പിക്കുമെന്ന് മുംബൈ സിറ്റി ഗാര്‍ഡിയന്‍ മന്ത്രി അസ്ലം ഷെയ്ഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവശ്യ സേവനങ്ങളെ നിലവിലുള്ള രാത്രി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+