കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം; രാകേഷ് ടിക്കാത്തിന്റെ മഹാപഞ്ചായത്തിന് മഹാരാഷ്ട്ര പൊലീസ് അനുമതി നിഷേധിച്ചു

Google Oneindia Malayalam News

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ യവത്മാലില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിന് കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിലക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പരിപാടിക്ക് പൊലീസ് അനുമതി നല്‍കാതിരുന്നത്.

farmer

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം യവത്മാല്‍ ജില്ല ഭരണകൂടവും കൊവിഡ് പശ്ചാത്തലത്തില്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ യവത്മാല്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് 10 ദിവത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭാരതീയ കിസാന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനിരുന്ന മഹാപഞ്ചായത്തിലാണ് ഇപ്പോള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.

അതേസമയം, കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷകരുടെ സംഘടനകളുടെ തീരുമാനം. അതിര്‍ത്തികളില്‍ നിന്ന് ദില്ലിയിലേക്ക് മെഗാ റാലി ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ ദേശീയ തലസ്ഥാനത്തിനപ്പുറം പ്രതിഷേധം ഏറ്റെടുക്കുന്നതിനായി കര്‍ഷക സംഘങ്ങളും കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന പശ്ചിമബംഗാളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യാഴാഴ്ച പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ? പി എസ് സി സമരനായിക ലയ രാജേഷ് വൺ ഇന്ത്യയോട്തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമോ? പി എസ് സി സമരനായിക ലയ രാജേഷ് വൺ ഇന്ത്യയോട്

കോണ്‍ഗ്രസിന്‍റെ കടുപിടുത്തം ജോസഫ് വിഭാഗത്തെ പിളര്‍ത്തുമോ; സീറ്റ് കിട്ടില്ലെന്ന ആശങ്കയില്‍ നേതാക്കള്‍കോണ്‍ഗ്രസിന്‍റെ കടുപിടുത്തം ജോസഫ് വിഭാഗത്തെ പിളര്‍ത്തുമോ; സീറ്റ് കിട്ടില്ലെന്ന ആശങ്കയില്‍ നേതാക്കള്‍

മോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടിമോഹന്‍ലാല്‍-അമിത് ഷാ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ബിജെപി; ചെന്നൈയില്‍ സാധ്യത... താരം അന്ന് നല്‍കിയ മറുപടി

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

English summary
Covid 19; Maharashtra Police denies permission to Rakesh Tikat's Mahapanchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X