കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ നിരക്കില്‍ മഹാരാഷ്ട്ര ചൈനയെ മറികടക്കുമോ; നേരിയ വ്യത്യാസം; സ്ഥിതി ഇങ്ങനെ

  • By News Desk
Google Oneindia Malayalam News

മുംബൈ: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. രാജ്യത്ത് ഇതുവരേയും 236,657 പേര്‍ക്കാണ് കെവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 114072 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. 6642 പേര്‍ രാജ്യത്ത് ഇതുവരേയും കൊവിഡി ബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത് മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ കണക്കാണ്. 80000 ത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ ചൈനയില്‍ ഇതുവരേയും 84000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിക്കുന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹാരാഷ്ട്ര ചൈനയെ മറികടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

corona

മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്.

ശനിയാഴ്ച്ചയാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80229 ലെത്തുന്നത്. ഇതില്‍ 2849 പേര്‍ മരണപ്പെടുകയും 35156 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മുംബൈയിലാണ്.

തമിഴ്‌നാട്ടില്‍ ഇതുവരേയും 28694 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 15762 പേര്‍ രോഗമുക്തരായിട്ടുണ്ട്. ദില്ലിയില്‍ 26334 പേര്‍ക്കും ഗുജറാത്തില്‍ 19,094 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസവും ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് രോഗാരോഗ്യ സ്ംഘടന വ്യക്തമാക്കി.

രാജ്യവ്യപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണെന്നും നഗരങ്ങള്‍ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ വ്യത്യസ്തമാമെന്ന് ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ട്രര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞു.

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നിരിക്കുകയാണ്. 3.97 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ഇക്കഴിഞ്ഞ ദിവസം മാത്രം 52000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 1.10 പേര്‍ ഇതുവരേയും മരണപ്പെട്ടു.

സംസ്ഥാനത്ത് ഇന്നും 100 കടന്ന് കൊവിഡ്! രോഗികളുടെ എണ്ണം 1029, ഇന്ന് 50 പേർക്ക് രോഗമുക്തി!സംസ്ഥാനത്ത് ഇന്നും 100 കടന്ന് കൊവിഡ്! രോഗികളുടെ എണ്ണം 1029, ഇന്ന് 50 പേർക്ക് രോഗമുക്തി!

English summary
Covid-19: Maharashtra Soon To Overtake China Record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X