കൊവിഡ്; ദില്ലിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്, വര്‍ക്ക് ഫ്രൊം ഹോം നിര്‍ദ്ദേശം
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,063 പേര്‍ക്കാണ് രോഗം സ്ഥിരീകരീച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 6.5% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാജ്യത്ത് 1,70,000 ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനങ്ങളും നിയന്ത്രണം ശക്തമാക്കുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിലും നിയന്ത്രണങ്ങല്‍ ശക്തമാക്കിയിട്ടുണ്ട്.
ദില്ലിയിലെ സ്വകാര്യ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടു. എല്ലാ സ്വകാര്യ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രൊം ഹോം സൗകര്യം ഏര്‍പ്പെടുത്താന്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദില്ലി ലെഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്.

യോഗത്തില്‍ ദില്ലിയിലെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ്-19 കേസുകളുടെ എണ്ണം (ഒമിക്റോണ്‍ വേരിയന്റിന്റെ കേസുകള്‍ ഉള്‍പ്പെടെ) അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും (ടെസ്റ്റ്) പോസിറ്റിവിറ്റി നിരക്ക് 23% കവിഞ്ഞുവെന്നും യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ദില്ലിയില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദില്ലിയില്‍ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കിയ സ്വകാര്യ സ്ഥാപനങ്ങള്‍
1, സ്വകാര്യ ബാങ്കുകള്‍
2, ഫാര്‍മസ്യൂട്ടിക്കല്‍ സേവനങ്ങള്‍, റെസ്റ്റോറന്റുകള്‍, ടെലികോം സേവനങ്ങള്‍, ചരക്ക് ഗതാഗതം, വ്യോമയാന സേവനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഓഫീസുകള്‍
3, ആര്‍ബിഐ നിയന്ത്രിത സ്ഥാപനങ്ങള്‍
4, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍
5, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍
6, അഭിഭാഷകരുടെ ഓഫീസുകള്‍
7, കൊറിയര്‍ സര്‍വീസ്
കഴിഞ്ഞയാഴ്ച കോവിഡ് -19 കേസുകള്‍ 20,000 കടന്നതിനാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നഗരത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, 25 ശതമാനം. സംസ്ഥാനത്ത് നാലില്‍ ഒന്ന് ആളുകള്‍ കോവിഡ് -19 ന് പോസിറ്റീവായി മാറുന്നു. ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം അനുവദിച്ചുകൊണ്ട് ഡൈന്‍-ഇന്‍ സേവനങ്ങള്‍ അടച്ചുപൂട്ടാന്‍ ഡിഡിഎംഎ റെസ്റ്റോറന്റുകളോടും ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications