Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കോവിഡ് രോഗികൾ 3.5 ലക്ഷത്തിലേക്ക്; സജീവ കേസുകൾ ഉയരുന്നത് ആശങ്ക; മരണം 703

രാജ്യത്ത് കോവിഡ് രോഗികൾ 3.5 ലക്ഷത്തിലേക്ക്; സജീവ കേസുകൾ ഉയരുന്നത് ആശങ്ക; മരണം 703

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,47,254 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. 703 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഇവ.

ഒമൈക്രോൺ രോഗ വ്യാപനവും രാജ്യത്ത് അതിരൂക്ഷമാണ്. ആയതിനാൽ തന്നെ, രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് സജീവ കേസുകൾ എണ്ണം ഉയരുന്നു. രണ്ട് ദശലക്ഷത്തിന് മുകളിലാണ് കേസുകൾ. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 20,18,825 ആയി ഉയർന്നു. ഇത് 235 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്ക് ആണ്. വിവരങ്ങൾ പ്രകാരം ആകെ അണുബാധയുടെ 5.23 ശതമാനം സജീവ കേസുകൾ ആണ്.

covid

അതേ സമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,85,66,027 ആണ്. എന്നാൽ, ആകെ മരണസംഖ്യ 488,396 ആണ്. എന്നാൽ, രാജ്യത്ത് റിപ്പോർച്ച് ചെയ്ത ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം 9,692 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. ദിവസേനയുള്ള ഒമൈക്രോൺ കേസുകളിൽ ഇന്നലെയുളള കണക്കുകളെക്കാൾ 4.36 ശതമാനം വർദ്ധനവ് ഇന്ന് രേഖപ്പെടുത്തി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56 ശതമാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ഇന്നലെ 3,17,532 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ കേസുകളിൽ വലിയ വർധന ഇന്നലെയും രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട്. ഇത് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തെ ഉയർത്തുന്നതായി ഇന്നലെ മന്ത്രാലയം വ്യക്തമാക്കിരുന്നു.

രാജ്യത്ത് രോഗം ബാധിച്ച് 491 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ഇന്നലെയുളള സജീവ കേസുകളുടെ എണ്ണം 19,24,051. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41% ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,23,990 രോഗികൾ കൂടി രോഗമുക്തി നേടിരുന്നു. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,58,07,029 ആയി ഉയർന്നിരുന്നു.

എന്നാൽ, രാജ്യത്ത് ഒമൈക്രോൺ രോഗബാധയുടെ എണ്ണം 9,287 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 3.63% കുത്തനെയുളള വർദ്ധനവാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇതുവരെ 158.96 കോടിയിലധികം 1,58,96,34,485 കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 12.72 കോടിയിലധികം വാക്‌സിൻ ഡോസുകൾ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+