കോവിഡ്-19: ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചു
ദില്ലി: കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്നും സാമ്പത്തിക മേഖലയെ സംരക്ഷിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്. പലിശ നിരക്കുകള്‍ കുറക്കുന്നതായി ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റിപ്പോ നിരക്ക് 5.15 ല്‍ നിന്നും 4.4 ആയാണ് കുറച്ചത്. 0.75 ശതമാനത്തിന്‍റെ കുറവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്.
Recommended Video
റിവേഴ്സ് റിപ്പോ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്കില്‍ 0.90 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനത്തിന്‍രെ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്ന് ശതമാനമായി. മുമ്പുണ്ടാകാത്ത തരത്തിലാണ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിവേഴ്സ് റിപ്പോ നിരക്കില്‍ 90 ബേസിസ് പോയന്‍റാണ് കുറച്ചത്. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുകയാണ് പലിശ നിരക്കുകള്‍ കുറച്ചതോടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. എംപിസി യോഗത്തിന് ശേഷമായിരുന്നു തീരുമാനങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളെ അറിയിച്ചത്. എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു. രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം എത്രകാലം സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്. ഭവന, വാഹന വായ്പ്പാ നിരക്കുകള്‍ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി ജിഡിപിയെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications