കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്-19: ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചു

Google Oneindia Malayalam News

ദില്ലി: കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്നും സാമ്പത്തിക മേഖലയെ സംരക്ഷിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്. പലിശ നിരക്കുകള്‍ കുറക്കുന്നതായി ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റിപ്പോ നിരക്ക് 5.15 ല്‍ നിന്നും 4.4 ആയാണ് കുറച്ചത്. 0.75 ശതമാനത്തിന്‍റെ കുറവാണ് റിപ്പോ നിരക്കില്‍ വരുത്തിയത്.

Recommended Video

cmsvideo
RBI Slashes Interest Rate | Oneindia Malayalam

മന്ത്രിയും 5 എംഎല്‍എമാരും; ഇടുക്കിയിലെ വൈറസ് ബാധിതന്‍റെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖര്‍മന്ത്രിയും 5 എംഎല്‍എമാരും; ഇടുക്കിയിലെ വൈറസ് ബാധിതന്‍റെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖര്‍

റിവേഴ്സ് റിപ്പോ നിരക്ക് 4.9 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്കില്‍ 0.90 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനത്തിന്‍രെ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്ന് ശതമാനമായി. മുമ്പുണ്ടാകാത്ത തരത്തിലാണ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

rbi

റിവേഴ്സ് റിപ്പോ നിരക്കില്‍ 90 ബേസിസ് പോയന്‍റാണ് കുറച്ചത്. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുകയാണ് പലിശ നിരക്കുകള്‍ കുറച്ചതോടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. എംപിസി യോഗത്തിന് ശേഷമായിരുന്നു തീരുമാനങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളെ അറിയിച്ചത്. എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു. രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

കോവിഡില്‍ വിറച്ച് അമേരിക്ക; കാര്യങ്ങള്‍ അതീവ ഗുരുതരം, ഏറ്റവും കൂടുതല്‍ രോഗികളും രാജ്യത്ത്കോവിഡില്‍ വിറച്ച് അമേരിക്ക; കാര്യങ്ങള്‍ അതീവ ഗുരുതരം, ഏറ്റവും കൂടുതല്‍ രോഗികളും രാജ്യത്ത്

വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം എത്രകാലം സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്‌. ഭവന, വാഹന വായ്പ്പാ നിരക്കുകള്‍ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി ജിഡിപിയെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

 മന്ത്രിയും 5 എംഎല്‍എമാരും; ഇടുക്കിയിലെ വൈറസ് ബാധിതന്‍റെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖര്‍ മന്ത്രിയും 5 എംഎല്‍എമാരും; ഇടുക്കിയിലെ വൈറസ് ബാധിതന്‍റെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖര്‍

 ' ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ? ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ' , വൈറൽ കുറിപ്പ് ' ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ? ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ' , വൈറൽ കുറിപ്പ്

English summary
covid-19; rbi slashes interest rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X