Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഇനിയും അവസാനിച്ചട്ടില്ലെന്ന് സർക്കാർ പറയുന്നത് എന്തുകൊണ്ട്?

കൃത്യം രണ്ട് മാസം മുൻപാണ് ഇന്ത്യയിൽ ഒരു ദിവസം മാത്രം 4.12 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്

കൃത്യം രണ്ട് മാസം മുൻപാണ് ഇന്ത്യയിൽ ഒരു ദിവസം മാത്രം 4.12 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഭീകരമായ കണക്കായിരുന്നു ഇത്. എന്നാൽ ഇന്ന് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 40000 മാത്രമാണ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കൊടുമുടിയിൽ നിന്ന സമയത്ത് 37.41 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത് 4.77 ലക്ഷമായി കുറഞ്ഞിരിക്കുന്നു.

covid 19

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് വലിയ കുറവ് വ്യക്തമാണ്. പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. എന്നാൽ ഏറെ ആശങ്ക സൃഷ്ടിച്ച കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. നീതി അയോഗ് അംഗം ഡോ. വി.കെ പോൾ പറയുന്നതിങ്ങനെ "രാജ്യം സുരക്ഷിതമല്ലാതെ നമ്മളാരും സുരക്ഷിതരല്ല."

കേരളം ഉൾപ്പടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ ഇപ്പോഴും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. ഒഡിഷ, ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ എന്നിവയാണ് കേരളത്തിന് പുറമെ രോഗികൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ. രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയും ആഴ്ചയിൽ അത് മൂന്നിന് തൊട്ടുമുകളിൽ മാത്രവുമാണ്. അതേസമയം 71ജില്ലകളിൽ ഇപ്പോഴും പത്ത് ശതമാനത്തിന് മുകളിലാണ് ടിപിആർ.

കഴിഞ്ഞ ആഴ്ചയിലെ കണക്ക് പരിശോധിച്ചാൽ പ്രതിദിന രോഗികളുടെ എണ്ണം 13 ശതമാനത്തോളം കുറഞ്ഞു. ഇപ്പോഴും രാജ്യത്തെ നൂറോളം ജില്ലകളിൽ പ്രതിദിനം നൂറ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ 30 വരെ 56 ഡെൽറ്റ പ്ലസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിന് വൈറസ് വകഭേദത്തിന് പങ്കില്ലെന്നാണ് വിലയിരുത്തൽ.

കോവിഡ് -19 ന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി കേന്ദ്രം ഒരു മുന്നറിയിപ്പ് നൽകി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും കോവിഡ് -19 പാൻഡെമിക് നിയന്ത്രണവിധേയമാക്കുന്നതിന് ഉചിതമായ നടപടികൾ നിർദ്ദേശിക്കുന്നതിനും കേന്ദ്രം ആറ് സംസ്ഥാനങ്ങളിലേക്ക് ഡോക്ടർമാരും പൊതുജനാരോഗ്യ വിദഗ്ധരും അടങ്ങുന്ന ടീമുകളെ അയച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

പ്രതിവാര കേസ് പോസിറ്റിവിറ്റി അനുപാതം 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡ് ഒക്യുപ്പൻസി 60 ശതമാനത്തിലധികമോ ഉള്ള ജില്ലകളെ തിരിച്ചറിയാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഈ ജില്ലകളെ കോവിഡ് -19 കണ്ടെയ്നർ പ്രോഗ്രാമിന് കീഴിൽ കൊണ്ടുവരും. കൊറോണ വൈറസ് അണുബാധയുടെ ശൃംഖല തകർക്കാൻ കോവിഡിന് ഉചിതമായ നിയന്ത്രണങ്ങൾ രണ്ടാഴ്ചത്തേക്ക് കേന്ദ്രം നിർദ്ദേശിച്ചു.

ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
    Animals too need negative test report to fly into India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+