കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ കൊവിഡ് രോഗികളായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേക വാർഡ്, വിവാദം

  • By Aami Madhu
Google Oneindia Malayalam News

അഹമ്മദാബാദ്; കൊവിഡ് ബാതിരെന്ന് സംശയിക്കുന്ന രോഗികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് അഹമ്മദാബാദിലെ ആശുപത്രി. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രി പ്രത്യേകം വാർഡ് ഒരുക്കിയിരിക്കുന്നത്.ആശുപത്രിയിൽ 1200 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെയാണ് വേർതിരിവ്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

അതേസമയം സംഭവം വിവാദമായെങ്കിലും സർക്കാർ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ വേർതിരിവ് നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ അവകാശവാദം. വിശദാംശങ്ങളിലേക്ക്

 രണ്ട് വാർഡുകൾ

രണ്ട് വാർഡുകൾ

സാധാരണ നിലയിൽ പുരുഷൻമാർ, സ്ത്രീകൾ എന്ന നിലയിലാണ് വാർഡുകൾ തിരിക്കാറുള്ളത്. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് ഹിന്ദു, മുസ്ലീം വാർഡുകൾ തയ്യാറാക്കിയതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ഗുണവന്ത് എച്ച് റാത്തോഡ് പറഞ്ഞു. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേൽ തയ്യാറായിട്ടില്ല.

 പ്രോട്ടോക്കോൾ ഇങ്ങനെ

പ്രോട്ടോക്കോൾ ഇങ്ങനെ

ഹോസ്പിറ്റലുകള്‍ പ്രൊട്ടോക്കോള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചവർ , പരിശോധന ഫലം വരേണ്ടവർ എന്നിങ്ങനെയാണ് രണ്ട് വിഭാഗമാക്കി തിരിക്കേണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 186 പേരിൽ 150 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ നാൽപതോളം പേർ മുസ്ലീങ്ങളാണ്.

 മതത്തിന്റെ അടിസ്ഥാനത്തിൽ

മതത്തിന്റെ അടിസ്ഥാനത്തിൽ

അതേസമയം മതത്തിന്റെ അടിസ്ഥാനത്തിൽ വേർ തിരിവ് നടത്തിയതായി തനിക്ക് അറിയില്ലെന്ന് ആരോഗ്യ മന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നും നിതിൻ പട്ടേൽ വ്യക്തമാക്കി. അതേസമയം സർക്കാർ ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകിയതായി അറിയില്ലെന്ന് അഹമ്മദാബാദ് കളക്ടർ കെകെ നിർമ്മല പറഞ്ഞു.

 ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി

മാർച്ച് അവസാനമാണ് അഹമ്മദാബാദ് സിവിൽ ആശുപത്രിയുടെ അഹമ്മദാബാദ് ഗാന്ധി നഗർ മേഖലയിലെ പുതിയ ബ്ലോക്ക് പ്രവർത്തനം തുടങ്ങിയത്. ഞായറാഴ്ച രാത്രിയിലാണ് തങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായി മാറ്റിയതെന്ന് രോഗികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

 എല്ലാവരേയും വിളിച്ചു

എല്ലാവരേയും വിളിച്ചു

ഞായറാഴ്ച രാത്രി ഒന്നാം വാർഡിൽ (എ -4) പ്രവേശിപ്പിച്ച 28 പേരുടെ പേരുകൾ വിളിച്ചിരുന്നു. ഞങ്ങളെ മറ്റൊരു വാർഡിലേക്ക് (സി -4) മാറ്റി. എന്തിനാണ് മാറ്റുന്നതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല, വാർഡ് മാറ്റിയ എല്ലാവരും ഒരു സമുദായത്തിൽ പെട്ടവരായിരുന്നു, രോഗികൾ പറയുന്നു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam
 നല്ലതിന് വേണ്ടി

നല്ലതിന് വേണ്ടി

ഇന്ന് രാവിലെ ഞങ്ങൾ ഒരു ആശുപത്രി ജീവനക്കാരനോട് സംസാരിച്ചിരുന്നു. ഇരു സമുദായങ്ങളുടേയും നല്ലതിന് വേണ്ടിയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിയതെന്നാണ് അദ്ദേഹം പറഞ്ഞത്, രോഗികൾ പറഞ്ഞു.
ഗുജറാത്തിൽ ഇതുവരെ 656 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 28 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

'ലോകത്തെവിടെ കോവിഡുണ്ടെങ്കിലും അത്, മലയാളിയുടെ വീട്ടുപടിക്കൽ ഇന്നല്ലെങ്കിൽ നാളെ വരും!''ലോകത്തെവിടെ കോവിഡുണ്ടെങ്കിലും അത്, മലയാളിയുടെ വീട്ടുപടിക്കൽ ഇന്നല്ലെങ്കിൽ നാളെ വരും!'

 ' ഞാൻ ഒരു കത്തയച്ചിരുന്നു'; യോഗി ആദിത്യനാഥ് സർക്കാരിനെ വിടാതെ പ്രിയങ്ക ഗാന്ധി, വിമർശനം ' ഞാൻ ഒരു കത്തയച്ചിരുന്നു'; യോഗി ആദിത്യനാഥ് സർക്കാരിനെ വിടാതെ പ്രിയങ്ക ഗാന്ധി, വിമർശനം

വിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശംവിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം

English summary
Covid 19; Special ward set up for hindus and muslims in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X