കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയില്‍ നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടെത്തുന്ന യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മേയ് 15 വരെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്. കൊവിഡ് കേസുകള്‍ ഉയരുന്നതിന് തുടര്‍ന്നാണ് നടപടി. താല്‍ക്കാലിക വിലക്ക് മേയ് 15 വരെ തുടരുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മാരിസണ്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ, സിംഗപ്പൂര്‍, യുകെ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യുഎഇയുടെ വിലക്ക് പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. ഏപ്രില്‍ 24 ശനിയാഴ്ച രാത്രി 11.59 മുതല്‍ യാത്രാ നിരോധനം പ്രാബല്യത്തില്‍ വരുമെന്നും 10 ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിലക്ക് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ച മുതല്‍ അടുത്ത 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതായി എമിറേറ്റ്സും ഫ്‌ലൈ ദുബായിയും ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള എല്ലാ യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡയും രംഗത്തെത്തിയിരുന്നു. 30 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം
കാനഡ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗഹാബ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയിലെത്തുന്ന വിമാന യാത്രക്കാരില്‍ കോവിഡ് -19 കേസുകള്‍ കൂടുതലായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അവിടെ നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
Recommended Video
തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications