കൊവിഡ്: ലോക്ക്ഡൗണിന് സാധ്യതയില്ല, മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി
ദില്ലി: കൊവിഡ് വ്യാപനത്തില്‍ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ച പറ്റി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍
പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂട്ടണം ഒപ്പം പരിശോധനകളുടെ എണ്ണം കൂട്ടണണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പരിഹാരമല്ല. ഇനി ഒരു ലോക്ക് ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ടാം തരംഗം നേരിടാന്‍ യുദ്ധസമാനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇനി നമ്മള് മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത് കൊറോണ കാലത്താണ് ജീവിക്കുന്നതെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കും. കര്‍ഫ്യൂവിനെ കൊറോണ കര്‍ഫ്യൂ എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെ തിരിച്ചറിയാനും പോരാടാനും ഇത്ര മാത്രമാണ് വഴിയെന്നും സ്വയം മുന്‍കയ്യെടുത്ത് പരിശോധിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം