കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം
ഒരു വർഷത്തിനിപ്പുറം മറ്റൊരു കൂട്ട പലായനമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്
കോവിഡ് വ്യാപനത്തിന്റെ കറുത്ത ഓർമ്മകൾക്ക് ഒരു വയസ് തികയും മുൻപ് തന്നെ രണ്ടാം തരംഗവും രാജ്യത്തെ ആശങ്കയിലേക്ക് നയിക്കുകയാണ്. ഒരിക്കൽകൂടി ഇന്ത്യ സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോകുമോയെന്ന ഭയത്തിലാണ് പലരും. അതുകൊണ്ട് തന്നെ മുൻപ് ഉണ്ടായതുപോലെ പെരുവഴിയിലാകാതിരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു പലരും. കുടിയേറ്റ തൊഴിലാളികൾ മുഴുവൻ നാട്ടിലേക്ക് മടങ്ങുകയാണ്. ഒരു വർഷത്തിനിപ്പുറം മറ്റൊരു കൂട്ട പലായനമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.
കൊവിഡ് വ്യാപനം, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി, ചിത്രങ്ങള്‍ കാണാം

രണ്ടാം തരംഗം
അതിവേഗം വ്യാപിക്കുകയാണ് കോവിഡ് ഇപ്പോൾ രാജ്യത്ത്. തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടൊപ്പം തന്നെ വകഭേദം സംഭവിച്ച കൊറോണ വൈറസും ഇന്ത്യയിൽ വ്യാപിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ മണിക്കൂറിൽ 1,31,968 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 9,79,608 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 780 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത് 61,899 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു.

കർശന നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഡൽഹി ഉൾപ്പടെയുള്ള പല നഗരങ്ങളും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി കഴിഞ്ഞു. ഭാഗികമായാണെങ്കിലും ലോക്ക്ഡൗണിലേക്ക് പോയ സ്ഥലങ്ങളുമുണ്ട്. അടുത്ത നാല് ആഴ്ചകൾ നിർണായകമാണെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഈ ആശങ്ക തന്നെയാണ് ഇപ്പോൾ പലരെയും നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നതും.

വീടുചേരാൻ
മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി തുടങ്ങി കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിൽനിന്നാണ് പലായനം കൂടുതൽ. ഇതര സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ പേർ തൊഴിൽ തേടി പോകുന്ന സംസ്ഥാനങ്ങളിലൊന്നായ ഝാർഖണ്ഡിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്ത്, കേരള സംസ്ഥാനങ്ങളിൽനിന്നും മടക്കം ആരംഭിച്ചിട്ടുണ്ട്. മുംബൈ, സൂറത്ത് നഗരങ്ങളിൽനിന്ന് തിരിക്കുന്ന ട്രെയിനുകളിൽ ഇത്തരം യാത്രക്കാർ നിറഞ്ഞുയാത്ര ചെയ്യുന്നതായാണ് സൂചന.

സാമ്പത്തിക മേഖലയ്ക്കും തിരിച്ചടി
ഇത്തരത്തിൽ തൊഴിലാളികൾ മടങ്ങുന്നത് സാമ്പത്തിക മേഖലയ്ക്കും തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. പല സ്ഥാലങ്ങളിലെയും നിർമാണ മേഖലകൾ ഇതിനോടകം പ്രതിസന്ധി നേരിടുന്നുണ്ട്. തൊഴിലാളികളുടെ ലഭ്യത കുറവും തൊഴിലില്ലായ്മയും ഒരുപോലെ സാമ്പാത്തിക രംഗത്തെ ബാധിക്കും.

ലോക്ക്ഡൗൺ പരിഹാരമല്ല
കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യ വ്യാപക ലോക് ഡൗൺ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ കൊറോണ വൈറസിനെ കുറിച്ച് ജാഗ്രത തുടരാൻ 'കൊറോണ കർഫ്യൂ' എന്ന പദം ഉപയോഗിക്കണം. രാത്രി 9 മുതൽ രാവിലെ 5 വരെയോ രാത്രി 10 മുതൽ രാവിലെ 6 വരെയോ കർഫ്യൂ ഏർപ്പെടുത്തുന്നതാണ് ഗുണകരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണ്. കോവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ്. വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ ചില സംസ്ഥാനങ്ങൾക്ക് വീഴ്ചപറ്റി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Recommended Video

വാക്സിൻ വിതരണം
ഏപ്രിൽ 11 (ഞായർ) മുതൽ 14 (ബുധൻ) വരെ വാക്സിൻ ഉത്സവമായി ആഘോഷിക്കും. പരിശോധന, പിന്തുടരൽ, ചികിത്സ എന്നതാണ് നമ്മുടെ മുന്നിലുള്ള ഫലപ്രദമായ പ്രതിരോധ മാർഗം. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ 70 ശതമാനമായി ഉയർത്തണം. കെണ്ടയ്ൻമെൻറ് സോണുകളിൽ എല്ലാവർക്കും ടെസ്റ്റ് നടത്തണം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയാക്കാൻ പാകത്തിൽ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.












Click it and Unblock the Notifications