കൊവിഡ് വ്യാപനം കുറയുന്നില്ല; കേരളത്തിന് പിന്നാലെ തമിഴ്‌നാടും ലോക്ക് ഡൗണ്‍ നീട്ടി; മേയ് 31 വരെ
ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാടും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കേരളവും ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു.

വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ 467 മരണമാണ് കൊവിഡ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതിന് മുമ്പുള്ള ദിവസത്തേക്കാള്‍ 17.6 ശതമാനമാണ് വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,184 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇത് വ്യാഴാഴ്ച 35,579 ആയിരുന്നു. നിലവില്‍ സംസ്ഥാനത്ത് 274629 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 21.8 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കടകള്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ മൊബൈല്‍ ഔട്ട്ലെറ്റുകള്‍ ചെന്നൈയിലും സംസ്ഥാനത്തുടനീളവും പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രൊം ഹോം സംവിധാനം തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ബാഹ്കുകളും സ്വകാര്യ കമ്പനികളും അറിയിച്ചു.
Recommended Video
ഓരോ ജില്ലകളിലും മെഡിക്കല്‍ യാത്രയ്ക്ക് ഇ-രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും, അന്തര്‍ ജില്ലാ മെഡിക്കല്‍ യാത്രയ്ക്ക് ഇ-രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാര്‍സല്‍ സൗകര്യത്തിലൂടെ ഹോട്ടലുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കും.












Click it and Unblock the Notifications