കോവിഡ് 19; കൊവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് ലാൻസെറ്റ് പഠനം
ദില്ലി; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ
കൊവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണല്‍ പഠനം. നേരത്തേ കണ്ടെത്തിയതിനേക്കാൾ ഫലപ്രാപ്തി കുറവാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലാൻസറ്റ് പഠനത്തിൽ കൊവാക്സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പല കാരണങ്ങളാണ് ഫലങ്ങളിലെ വ്യത്യാസത്തിന് കാരണമെന്ന് ദി ലാൻസെറ്റ് പഠനത്തിൽ പറയുന്നു.

ദില്ലി എയിംസിലെ കൊവിഡ് ബാധിതരായ 2714 ആരോഗ്യ പ്രവർത്തകരിൽ ഏപ്രിൽ 15 നും മെയ് 15 നും ഇടയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ആര്‍ടി പിസിആര്‍ പരിശോധനയില്‍ കൊവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവർ ജനവരിയിൽ തന്നെ കൊവാക്സിൻ സ്വീകരിച്ചവരായിരുന്നു. പഠനകാലയളവില്‍ ഇന്ത്യയില്‍ ഡല്‍റ്റ വകഭേദമായിരുന്നു കണ്ടെത്തിയത്. ഈ സമയത്തെ രോഗികളിൽ 80 ശതമാനം പേരിലും കൊവിഡ് ഡെൽറ്റാ വകഭേദമായിരുന്നു കണ്ടെത്തിയത്. ദേവാശിഷ് ദേശായ്, ആദിൽ റഷീദ് ഖാൻ, മനിഷ് സൊനേജ, അങ്കിത് മിത്തൽ, ശിവദാസ് നായിക്, പാറുൽ കൊദാൻ എന്നീ ഡോക്ടർമാരുടെ സംഘമാണ് പഠനം നടത്തിയത്.
വാക്സിനെടുത്ത് രണ്ടോ അതിൽ അധികമോ ആഴ്ച പൂർത്തിയാക്കിയ കൊവിഡ് രോഗികളിൽ വാക്സിന്റെ ഫലപ്രാപ്തി തുടക്കത്തിൽ 77.8 ശതമാനമാണെന്നായിരുന്നു പ്രാഥമിക പഠനത്തിൽ കണ്ടെത്തിയത്. അവസാനം നടത്തിയ പഠനത്തിൽ ഇതിന്റെ ഫലപ്രാപ്തി കുറവാണെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ കാരണം കൊവാക്സിൻ സംരക്ഷണം ദുർബലമായതിനാലോ അല്ലേങ്കിൽ കൊവാക്സിനെ മറികടക്കാനുള്ള ശേഷി ഡെൽറ്റാ വകഭേദത്തിന് ഉള്ളത് കൊണ്ടോ ആയിരിക്കാമെന്നും പഠനം പറയുന്നു.
BBV152 (കൊവാക്സിൻ) ഈ മേഖലയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ കൂടുതൽ പൂർണ്ണമായ ചിത്രം പഠനം വാഗ്ദാനം ചെയ്യുന്നു, ഡെൽറ്റ വേരിയന്റിന്റെ സാധ്യമായ രോഗപ്രതിരോധ ശേഷിയുമായി സംയോജിപ്പിച്ച് ഇന്ത്യയിലെ കോവിഡ് -19 കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ പഠനം പരിഗണിക്കണം,ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിസിൻ അഡീഷണൽ പ്രൊഫസർ മനീഷോ സോണജ പറഞ്ഞു.
അതേസമയം വിവിധ പഠനങ്ങൾ സൂചിക്കുന്നത് കൊവിഡ് വകഭേദമായ ഡെൽറ്റെയ്ക്കെതിരെ മിക്കവാറും വാക്സിനുകളെല്ലാം തന്നെ ഫലപ്രദമായിരുന്നില്ലെന്നാണ്. അതേസമയം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ ഭാരത് ബയോടെക് ഉൽപ്പാദനം വർധിപ്പിക്കുകയും ഇന്ത്യ വിദേശ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ കൊവാക്സിൻ സംബന്ധിച്ച പുതിയ പഠനം ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
Recommended Video
ഈ വര്‍ഷം ജനുവരിയിലാണ് കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യയിൽ ഇതുവരെ 130 ദശലക്ഷത്തിലധികം കോവാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. നവംബർ മൂന്നിന് കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയിടെ അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിലായിരുന്നു ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നത്.ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
നിലവിൽ പ്രധാനമായും കൊവാക്സിനും കൊവിഷീൽഡുമാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.നേരത്തേ തന്നെ കൊവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിരവധി ചർച്ചകൾ ഉണ്ടായിരുന്നു. കൊവിഷീൽഡാണ് ഫലപ്രദം എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നത്. ജൂലൈയിൽ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രീ-പ്രിന്റ് പഠനം, കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിനെതിരെ രണ്ട് ഡോസ് കോവിഷീൽഡിന് 63.1% വാക്സിൻ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications