കോവിഡ് വാക്സിൻ സ്വീകരിച്ചാൽ എത്രനാൾ വരെ വൈറസിൽ നിന്ന് സുരക്ഷിതരായിരിക്കും?
കോവിഡ് വാക്സിന്റെ കാലാവധിയും എപ്പോൾ വരെ അതിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനാകും എന്നതൊക്കെ സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായി. ഈ സാഹചര്യത്തിൽ വാക്സിനേഷൻ കൂട്ടി രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ സംവിധാനങ്ങളെല്ലാം. എന്നാൽ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് എത്രനാൾ വരെ നമുക്ക് കൊറോണ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കും? പലരും ചോദിക്കുന്ന ചോദ്യമാണിത്. അതേസമയം ആരോഗ്യ വിദഗ്ധർക്ക് പോലും ഇതിന് കൃത്യമായി ഒരു ഉത്തരം നൽകാൻ സാധിക്കില്ല എന്നതാണ് വാസ്തവം.
കോവിഡ് വാക്സിന്റെ കാലാവധിയും എപ്പോൾ വരെ അതിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനാകും എന്നതൊക്കെ സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇത്, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുവെന്നും എപ്പോള്‍, എത്ര തവണ അധിക ഷോട്ടുകള്‍ ആവശ്യമുണ്ടെന്നും നിര്‍ണയിക്കും.

വാക്സിനുകളെക്കുറിച്ച് ഇതുവരെ പഠിച്ച വിവരങ്ങൾ മാത്രമാണ് തങ്ങളുടെ കൈകളിലുള്ളൂവെന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ വാക്‌സിന്‍ ഗവേഷകനായ ദിബോറ ഫുള്ളര്‍ പറയുന്നു. വാക്സിൻ സ്വീകരിച്ചവരെക്കുറിച്ച് കൂടുതൽ പഠിക്കണം. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പിന്നീട് ഏത് സാഹചര്യത്തിലാണ് അവർ വീണ്ടും വൈറസ് ബാധിതരാകുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ വാക്സിൻ നിർമാതാക്കളായ ഫൈസറിന്റെ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനിയുടെ വാക്‌സിന്റെ രണ്ട് ഡോസ് വാക്‌സിന്‍ കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും വളരെ ഫലപ്രദമാണെന്നാണ്. മോഡേണയുടെ വാക്‌സിനെടുത്തവരില്‍ രണ്ടാമത്തെ ഷോട്ട് കഴിഞ്ഞ് ആറുമാസത്തിനുശേഷം ശ്രദ്ധേയമായ അളവില്‍ വാക്സിൻ സ്വീകരിച്ചവരിൽ വൈറസ് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായിരുന്നു.
അതേസമയം വൈറസുകളെ പ്രതിരോധിക്കുന്നതിന് നമ്മുടെ ശരീരത്തിൽ തന്നെ ബി, ടി സെല്ലുകളുണ്ട്. അവയിൽ ചിലത് വളരെക്കാലം ലക്ഷ്യമില്ലാതെ കഴിയുകയും ആന്റിബോഡി അളവ് കുറയ്ക്കുകയും ചെയ്യും. എന്നാൽ ഭാവിയിൽ വൈറസ്ബാധയുണ്ടായാൽ ഇവ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങൾ ചൂണ്ടികാട്ടുന്നു.
കോവിഡ്-19 വാക്‌സിനുകളില്‍നിന്നുള്ള സംരക്ഷണം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നിലനില്‍ക്കുമെങ്കിലും മറ്റു പല വാക്സിനുകളെ പോലെ ആജീവനാന്ത സംരക്ഷണം നല്‍കില്ലെന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ വാക്‌സിന്‍ വിദഗ്ധ ഡോ. കാത്ലീന്‍ ന്യൂസില്‍ പറഞ്ഞു. ഇതിന് പ്രധാന കാരണമായി ചൂണ്ടി കാട്ടുന്നത് വൈറസുകളിലെ ജനതിക മാറ്റമാണ്.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ഇപ്പോൾ തന്നെ വാക്സിൻ സ്വീകരിച്ച പലരിലും കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബ്രേക്ക്ത്രൂ കേസുകൾ എന്നറിയപ്പെടുന്ന ഇത്തരം സംഭവങ്ങൾ ജനതിക മാറ്റം വന്ന വൈറസുകളിൽ നിന്നുമാണ് ഉണ്ടാകുന്നത്. അതായത് വാക്സിനും പ്രതിരോധിക്കാൻ സാധിക്കാത്ത ജനതിക മാറ്റം വന്ന വൈറസുകളാണ് രോഗകാരണമാകുന്നത്.
കാലക്രമേണ വൈറസിനു ജനിതകവ്യതിയാനം സംഭവിക്കുമ്പോള്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിന് അവ നവീകരിക്കേണ്ടതുണ്ട്. ഇതുവരെ, വൈറസിന്റെ പ്രധാന വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ സംരക്ഷണം നല്‍കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയവയില്‍ ഇത് കുറവാണ്.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications