കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വാക്സിൻ വിതരണത്തിന്റെ വേഗത കുറയുന്നു; ജൂലൈ മാസം ലക്ഷ്യമിട്ടിരുന്ന ഡോസുകൾ ഇനിയും അകലെ

രാജ്യത്ത് വാക്സിൻ വിതരണത്തിന്റെ വേഗത കുറയുന്നു; ജൂലൈ മാസം ലക്ഷ്യമിട്ടിരുന്ന ഡോസുകൾ ഇനിയും അകലെ

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യത്തോടെയാണ് വാക്സിനേഷനെ കാണുന്നത്. അതിവേഗം എല്ലാവരിലേക്കും വാക്സിൻ എത്തിക്കുക എന്ന ലക്ഷത്തോടെയാണ് വാക്സിനേഷൻ യഞ്ജം പുരോഗമിക്കുന്നത്. എന്നാൽ മുൻനിശ്ചയിച്ചിരുന്ന വാക്സിൻ വിതരണ പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലൈയിൽ മാത്രം 13.5 കോടി ഡോസുകൾ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഞായറാഴ്ച വരെ 9.94 കോടി ഡോസുകൾ മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്.

vaccine

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

നിലവിലെ വേഗതയിലാണ് വാക്സിനേഷൻ തുടരുന്നതെങ്കിൽ 12.5 കോടി ഡോസ് വാക്സീനുകൾ മാത്രമേ ജൂലൈ അവസാനത്തോടെ കൊടുത്തുതീർക്കാനാകൂ.ഇതിന് ഒരു ദിവസം 60 ലക്ഷം ഡോസുകൾ എന്ന രീതിയിൽ വാക്സിൻ വിതരണം നടക്കണം. ജൂലൈയിൽ രണ്ട് ദിവസം മാത്രമാണ് ഇത്രയും ഡോസ് വിതരണം ചെയ്യാനായത്. ശരാശരി 38.26 ലക്ഷം എന്നതാണ് ഇപ്പോഴത്തെ പ്രതിദിന കണക്ക്.

പുതിയ വാക്സിൻ നയത്തിന് പിന്നാലെ ജൂൺ മാസത്തിൽ വാക്സിനേഷൻ വേഗത കൂടിയിരുന്നു. ജൂൺ 28ന് മാത്രം 87 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്ത് ഇന്ത്യ റെക്കോർഡിടുകയും ചെയ്തിരുന്നു. എന്നാൽ ജൂലൈയിൽ വേഗത കുത്തനെ കുറഞ്ഞു. ജൂൺ 26-ന് അവസാനിക്കുന്ന ഒരാഴ്ച 4.5 കോടി വാക്സീനുകൾ വിതരണം ചെയ്തെങ്കിൽ, ജൂലൈ 25-ന്, അതായത് കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച ആഴ്ച വെറും 2.8 കോടി വാക്സീൻ ഡോസുകൾ മാത്രമാണ് വിതരണം ചെയ്തത്.

രാജ്യത്ത് ഇതുവരെ 43.51 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായാണ് കണക്ക്. 34 കോടി പേർ ആദ്യഡോസ് വാക്സീനെങ്കിലും സ്വീകരിച്ചപ്പോൾ 9.3 കോടി പേർക്ക് രണ്ട് ഡോസും ലഭിച്ചു. മൂന്നാം തരം​ഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേ​ഗം ഒരു ഡോസ് വാക്സീൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ​ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ 29 ദിവസമായി 50,000-ത്തിൽ താഴെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം അതിരൂക്ഷം. ഇന്ന് വാക്‌സിനേഷന്‍ കേരളത്തില്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ല. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട ഡോസുകള്‍ ലഭിച്ചിട്ടില്ല. എപ്പോള്‍ മുതല്‍ അത് ലഭ്യമാകുമെന്ന വ്യക്തതയുമില്ല. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

English summary
Covid 19 Vaccination: The pace of distribution in India Slows and unlikely to meet july target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X