കരാർ കേന്ദ്രവുമായി മാത്രം; പഞ്ചാബിന് വാക്സിൻ നൽകാൻ വിസമ്മതിച്ച് മൊഡേണ
എന്നാൽ കരാർ കേന്ദ്രവുമായി മാത്രമാണെന്ന് വ്യക്തമാക്കിയ കമ്പനി ഇടപാടുകൾ കേന്ദ്രസർക്കാർ വഴി മാത്രമേയുള്ളുവെന്ന നിലപാടിലാണ്
ന്യൂഡൽഹി: കോവിഡ് വൈറസിനെതിരായ വാക്സിൻ പഞ്ചാബ് സർക്കാരിന് നേരിട്ട് വിൽക്കാൻ സാധിക്കില്ലെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേണ. വാക്സിൻ നേരിട്ട് വിലയ്ക്ക് വാങ്ങുന്നതിന് പഞ്ചാബ് സർക്കാർ മൊഡേണയെ സമീപിച്ചിരുന്നു. എന്നാൽ കരാർ കേന്ദ്രവുമായി മാത്രമാണെന്ന് വ്യക്തമാക്കിയ കമ്പനി ഇടപാടുകൾ കേന്ദ്രസർക്കാർ വഴി മാത്രമേയുള്ളുവെന്ന നിലപാടിലാണ്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നിർദേശപ്രകാരം സ്പൂട്ട്‌നിക് വി, ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരുൾപ്പെടെ എല്ലാ വാക്‌സിൻ നിർമാതാക്കളെയും സമീപിച്ചിരുന്നുവെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ വികാസ് ഗാർഗ് പറഞ്ഞു. പഞ്ചാബിലെ പൗരന്മാർക്ക് നേരത്തേ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. നയപരമായ തീരുമാനങ്ങൾ ഉദ്ധരിച്ച് ഒരു ഇടപാടിലും പങ്കെടുക്കാൻ മൊഡേണ വിസമ്മതിച്ചതായി ഗാർഗ് പറഞ്ഞു.

ഡോസുകൾ ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മുൻനിര, ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെ നിരവധി ആുകൾക്കുള്ള വാക്സിനേഷൻ നിർത്തിവെയ്ക്കേണ്ടി വന്നുവെന്നും ഗാർഗ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കേന്ദ്രത്തിൽ നിന്ന് 44 ലക്ഷത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ കുറവ് പരിഹരിക്കുന്നതിന് വാക്സിനുകൾ വാങ്ങുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പഞ്ചാബ് സർക്കാർ നേരിട്ട് വിദേശ നിർമാതാക്കളെ സമീപിച്ചത്. കേരളം നേരത്തെ രാജ്യത്തെ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിൽ നിന്നും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതി സുന്ദരിയായി നടി എസ്തര്‍ അനില്‍: താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications