• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിൽ വാക്‌സിൻ സ്വീകരിച്ച 51 പേർക്ക് പ്രതികൂലമായി ബാധിച്ചു, ഒരാളെ എയിംസിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ദില്ലി: കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ കുത്തിവച്ച 51ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചെറിയ രീതിയിൽ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണോ പ്രതികൂല സംഭവങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതില്‍ രണ്ട് കേസുകള്‍ ചരക് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റ് രണ്ട് കേസുകള്‍ നോര്‍ത്തേണ്‍ റെയില്‍വേ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ നിന്നും പുറത്തുവരുന്നു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തില്‍ കളി മാറ്റാന്‍ കോണ്‍ഗ്രസ്; ഉമ്മന്‍ചാണ്ടി അപ്രതീക്ഷിത സ്ഥാനത്തേക്ക്, നിര്‍ണായക നീക്കം ഇങ്ങനെ

ദില്ലിയിലെ തെക്ക്, തെക്ക് പടിഞ്ഞാറന്‍ ജില്ലകളില്‍ 11 കേസുകളും, പശ്ചിമ ദില്ലി, കിഴക്കന്‍ ദില്ലി എന്നിവിടങ്ങളില്‍ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കുകിഴക്കന്‍ ജില്ലയിലും ന്യൂഡല്‍ഹിയിലും അഞ്ച് കേസുകള്‍ വീതമുണ്ട്. ഇങ്ങനെ വിവിധ സ്ഥലങ്ങളിലായി 51ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍

അതേസമയം, വാക്‌സിനേഷന് ശേഷമുള്ള ഗുരുതരമായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു വാക്‌സിന്‍ സ്വീകര്‍ത്താവിനെ ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിനും അലര്‍ജിയും ശ്വാസതടസവും തലവേദനയും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വാക്സിന്റെ പാര്‍ശ്വ ഫലമായിട്ടാണ് ഈ അലര്‍ജിയുണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

എയിംസില്‍ കൊവാക്‌സിന്‍ എടുത്ത സുരക്ഷാ ജീവനക്കാരന് അലര്‍ജി, തൊലിപ്പുറത്ത് പ്രശ്‌നങ്ങള്‍!!

അതേസമയം, രാജ്യത്ത് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ച 1.91 ലക്ഷം പേരാണെന്ന് റിപ്പോര്‍ട്ട്. ദില്ലി എംയിസിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്‌സിന്‍ നല്‍കിയാണ് രാജ്യത്ത് വാക്‌സിനേഷന്‍ ദൗത്യം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 8062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ദിവസം മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും 1.91 ലക്ഷം പേര്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് എടുക്കാനായത്.

നിഷ്പക്ഷരെ ഉള്‍പ്പെടുത്തൂ; സുപ്രീംകോടതിയില്‍ കര്‍ഷകരുടെ ആവശ്യം, നാലംഗ സമിതിയെ മാറ്റണം

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ; ശമ്പളം പെന്‍ഷന്‍ വര്‌ധനയുടെ നിരക്ക്‌ കുറക്കണം

മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി, ഒഴിവായത് വന്‍ ദുരന്തം

English summary
Covid 19 Vaccine Update: 51 vaccinated in Delhi adversely affected, one admitted to AIIMS ICU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X