ഇന്ത്യയില്‍ വാക്സിന് പരീക്ഷണം ആരംഭിച്ചു, ഡിസംബറോടെ വിപണിയില്‍; പ്രതീക്ഷയോടെ രാജ്യം..!!
ദില്ലി: ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം ആരംഭിച്ചത്. ആദ്യദിനം നൂറ് പേരില്‍ പരീക്ഷണം നടത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ആകെ 1500 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുക. മൂന്നാം ഘട്ടപരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ തന്നെ വാക്സിന് പുറത്തെത്തിക്കാമെന്നാണ് കരുതുന്നത്. വിശദാംശങ്ങളിലേക്ക്..

ഇന്ത്യയിലെ പരീക്ഷണം
വാക്സിന്റെ നിര്‍മാതാക്കളായ ഓക്സഫഡ് യൂണിവേഴ്സിറ്റിയും ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് രാജ്യത്തെ മനുഷ്യരിലെ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍ വച്ചായിരിക്കും പരീക്ഷണം നടക്കുക. പ്രധാനമായും പൂനെ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം നടക്കുകയെന്ന് പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ ഹോം അഫേഴ്സ് അറിയിച്ചു.

1500ഓളം പേരില്‍
ഏകദേശം 1500ഓളം പേരിലാണ് വാക്സിന് കുത്തിവയ്ക്കുക. ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് എടുത്ത സമയത്തേക്കാള്‍ കൂടുതല്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ വാക്സിന് ലഭ്യമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡിനെതിരെ പോരാടുന്നവര്ക്കുമാണ് ആദ്യം ലഭ്യമാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
Recommended Video

ഡിസംബറോടെ എത്തും
പരീക്ഷണം വിജയിച്ചാല്‍ വാക്സിന് ഡിസംബറോടെ എത്തുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍ പറയുന്നത്. 20 കോടി പേര്‍ക്ക് ജനുവരിക്ക് മുമ്പ് വാക്സിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധ മരുന്ന് വില്‍ക്കാനുള്ള അനുമതി തേടുമെന്ന് ഡോ പിസി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വില്ക്കാന് ഇപ്പോള്‍ കഴിയില്ല
ഉത്പാദനം തുടങ്ങിവയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്ക്കാന് ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടത്തിലും അനുമതി ലഭിച്ച ശേഷം മാത്രമേ വില്‍പ്പന തുടങ്ങാനാവൂ. അടുത്ത ജൂണോടെ വാക്സിന് നല്‍കാനാകുമെന്നും പ്രാഥമികമായി മരുന്ന് പൂനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം പിസി നമ്പ്യാര്‍ വ്യക്തമാക്കി.

യുകെയിലെ പരീക്ഷണം
ഓക്സ്ഫഡിന്റെ വാക്സിന് യുകെയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ശുഭ വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ആദ്യ ഡോസ് നല്‍കിയവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ടാം ബൂസ്റ്റര്‍ നല്‍കിയവര്‍ക്ക് അതിലും വേഗത്തിലാണ് ആന്റിബോര്‍ഡി പ്രതികരണം ഉണ്ടായത്. ഇന്ത്യയില്‍ ഈ വാക്സിന് നിര്‍മ്മാണ പങ്കാളിയുള്ളതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്സിന് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications