കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു, ഡിസംബറോടെ വിപണിയില്‍; പ്രതീക്ഷയോടെ രാജ്യം..!!

Google Oneindia Malayalam News

ദില്ലി: ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണം ആരംഭിച്ചത്. ആദ്യദിനം നൂറ് പേരില്‍ പരീക്ഷണം നടത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ആകെ 1500 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുക. മൂന്നാം ഘട്ടപരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ പുറത്തെത്തിക്കാമെന്നാണ് കരുതുന്നത്. വിശദാംശങ്ങളിലേക്ക്..

ഇന്ത്യയിലെ പരീക്ഷണം

ഇന്ത്യയിലെ പരീക്ഷണം

വാക്സിന്റെ നിര്‍മാതാക്കളായ ഓക്സഫഡ് യൂണിവേഴ്സിറ്റിയും ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് രാജ്യത്തെ മനുഷ്യരിലെ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍ വച്ചായിരിക്കും പരീക്ഷണം നടക്കുക. പ്രധാനമായും പൂനെ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പരീക്ഷണം നടക്കുകയെന്ന് പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ ഹോം അഫേഴ്സ് അറിയിച്ചു.

1500ഓളം പേരില്‍

1500ഓളം പേരില്‍

ഏകദേശം 1500ഓളം പേരിലാണ് വാക്സിന്‍ കുത്തിവയ്ക്കുക. ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് എടുത്ത സമയത്തേക്കാള്‍ കൂടുതല്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡിനെതിരെ പോരാടുന്നവര്‍ക്കുമാണ് ആദ്യം ലഭ്യമാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam
ഡിസംബറോടെ എത്തും

ഡിസംബറോടെ എത്തും

പരീക്ഷണം വിജയിച്ചാല്‍ വാക്‌സിന്‍ ഡിസംബറോടെ എത്തുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍ പറയുന്നത്. 20 കോടി പേര്‍ക്ക് ജനുവരിക്ക് മുമ്പ് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധ മരുന്ന് വില്‍ക്കാനുള്ള അനുമതി തേടുമെന്ന് ഡോ പിസി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല

വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല

ഉത്പാദനം തുടങ്ങിവയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടത്തിലും അനുമതി ലഭിച്ച ശേഷം മാത്രമേ വില്‍പ്പന തുടങ്ങാനാവൂ. അടുത്ത ജൂണോടെ വാക്‌സിന്‍ നല്‍കാനാകുമെന്നും പ്രാഥമികമായി മരുന്ന് പൂനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം പിസി നമ്പ്യാര്‍ വ്യക്തമാക്കി.

യുകെയിലെ പരീക്ഷണം

യുകെയിലെ പരീക്ഷണം

ഓക്‌സ്ഫഡിന്റെ വാക്‌സിന്‍ യുകെയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ ശുഭ വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ആദ്യ ഡോസ് നല്‍കിയവരുടെ ശരീരത്തില്‍ 28 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ടാം ബൂസ്റ്റര്‍ നല്‍കിയവര്‍ക്ക് അതിലും വേഗത്തിലാണ് ആന്റിബോര്‍ഡി പ്രതികരണം ഉണ്ടായത്. ഇന്ത്യയില്‍ ഈ വാക്‌സിന് നിര്‍മ്മാണ പങ്കാളിയുള്ളതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

അസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെഅസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെ

ബീഹാറില്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്, മാഞ്ചിക്ക് പകരം മറ്റൊരു നേതാവ്, ദളിത് ഫോര്‍മുല!!ബീഹാറില്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്, മാഞ്ചിക്ക് പകരം മറ്റൊരു നേതാവ്, ദളിത് ഫോര്‍മുല!!

കേരള സര്‍ക്കാര്‍ രണ്ട് വിമാനത്താവളങ്ങള്‍ പിപിപി മോഡലില്‍ വിജയകരമായി നടത്തുന്നു: കേന്ദ്ര മന്ത്രികേരള സര്‍ക്കാര്‍ രണ്ട് വിമാനത്താവളങ്ങള്‍ പിപിപി മോഡലില്‍ വിജയകരമായി നടത്തുന്നു: കേന്ദ്ര മന്ത്രി

English summary
Covid 19 Vaccine Update: Oxford University's human clinical trial begins in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X