കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയില്‍ എത്തില്ല; അനുമതിക്ക് ഇനിയും കടമ്പകള്‍ ഏറെ

Google Oneindia Malayalam News

ദില്ലി: ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ എത്തുന്നത് വൈകുമെന്ന സൂചന. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെങ്കിലും ഇന്ത്യയില്‍ വാക്‌സിന് അംഗീകാരം ലഭിക്കുന്നതിന് കടമ്പകള്‍ ഏറെ കടക്കണം. വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പിക്കാമെങ്കിലും ഇന്ത്യയില്‍ മരുന്നുകളുടെ വാക്‌സിന്റെയും ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ആവശ്യമാണ്. ഇതിന് വേണ്ടി കമ്പനി അപേക്ഷ നല്‍കിയെങ്കിലും വിദഗ്ദ സമിതിക്ക് മുന്നില്‍ പ്രത്യേക അവതരണം നടത്തിയിട്ടില്ല. ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.

vaccine

കാത്തിരിപ്പിൽ രാജ്യം, അനുമതിക്ക് ശുപാർശ 2 വാക്സിനുകൾക്ക്, നിർണായക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുംകാത്തിരിപ്പിൽ രാജ്യം, അനുമതിക്ക് ശുപാർശ 2 വാക്സിനുകൾക്ക്, നിർണായക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും

മനുഷ്യപരീക്ഷണം സംബന്ധിച്ചുള്ള ഡാറ്റ കൂടി പരിശോധിച്ച ശേഷം മാത്രമേ ഇന്ത്യയില്‍ വാക്‌സിന് അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ വാക്‌സിന്‍ സൂക്ഷിക്കാനുള്ള 70 ഡിഗ്രി സെല്‍ഷ്യസ് താപനില വേണമെന്നതും ഉയര്‍ന്ന വിലയും തടസമാണ്. ലോകത്തെ വിവിധ രാജ്യങ്ങള്‍ ഫൈസര്‍ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡി ജി സി ഐ ഞായറാഴ്ച മാധ്യമങ്ങളെ കാണും. കൊവിഡ് വാക്സിനുകള്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം രാജ്യത്തെ അറിയിക്കും എന്നാണ് കരുതുന്നത്. നിലവില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്കാണ് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെകിന്റെ തദ്ദേശീയ വാക്സിന്‍ ആയ കൊവാക്സിനും ആണ് അനുമതിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് വാക്സിന്‍ അനുമതി സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കേണ്ടത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി-ആസ്ട്ര സിനിക്കയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നത്. ഐസിഎംആറുമായി ചേര്‍ന്നാണ് ഇന്ത്യയുടെ തദ്ദേശീയ വാക്സിന്‍ ആയ കൊവാക്സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്നത്.

എല്ലാവർക്കും സൗജന്യമല്ല, കൊവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ മുൻനിര പ്രവർത്തകർക്ക് സൗജന്യമെന്ന് ആരോഗ്യമന്ത്രിഎല്ലാവർക്കും സൗജന്യമല്ല, കൊവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ മുൻനിര പ്രവർത്തകർക്ക് സൗജന്യമെന്ന് ആരോഗ്യമന്ത്രി

ഭാരത് ബയോടെകിന്റെ കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുളള അനുമതിക്ക് ശുപാര്‍ശഭാരത് ബയോടെകിന്റെ കൊവാക്‌സിനും അടിയന്തര ഉപയോഗത്തിനുളള അനുമതിക്ക് ശുപാര്‍ശ

'തൃണമൂലിലെ 'കള്ളൻമാർ' ബിജെപിയിലെത്തിയാൽ വിശുദ്ധർ'; ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ്'തൃണമൂലിലെ 'കള്ളൻമാർ' ബിജെപിയിലെത്തിയാൽ വിശുദ്ധർ'; ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ്

ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതിചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതി

English summary
Covid 19 Vaccine Update: Pfizer vaccine will not be approved in India soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X