കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഇന്ത്യയുടെ സഹായം തേടി റഷ്യ, വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാവണം; ഉറ്റുനോക്കി ലോകം..!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് ഭീതിയില്‍ കഴിയുന്ന ലോകത്തിന് ആശ്വാസം പകര്‍ന്നുകൊണ്ടായിരുന്നു വാക്‌സിന്‍ കണ്ടുപിടിച്ച വാര്‍ത്ത റഷ്യയില്‍ നിന്നും പുറത്തുവന്നത്. തന്റെ മകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന് പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ വെളിപ്പെടുത്തിയപ്പോള്‍ വാക്‌സിന്റെ വിശ്വാസ്യത ഒന്നു കൂടി വര്‍ദ്ധിച്ചു. സ്പുട്‌നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ കൊവിഡിനെതിപെ ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

ഇതിനോടകം 20ഓളം രാജ്യങ്ങള്‍ വാക്‌സിനായുള്ള ഓര്‍ഡറുകള്‍ നല്‍കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 100 കോടി ഡോസുകളാണ് വിവിധ രാജ്യങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴിതായ ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മറ്റൊന്നുമല്ല, വാക്‌സിന്‍ നിര്‍മ്മാത്തില്‍ ഇന്ത്യുടെ പങ്കാളിത്തം തേടിയിരിക്കുകയാണ് റഷ്യ. വിശദാംശങ്ങളിലേക്ക്...

 ഇന്ത്യയ്ക്ക് ശേഷിയുണ്ട്

ഇന്ത്യയ്ക്ക് ശേഷിയുണ്ട്

വാക്‌സിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിത്തം തേടിയിട്ടുണ്ടെന്ന് റഷ്യന്‍ ഡയറക്ടര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചീഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കിറില്‍ ദിമിത്രീവാണ് അറിയിച്ചത്. കൊവിഡിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മിക്കുന്നത് വളരെ സങ്കീര്‍ണമായ പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ,സ്പുട്‌നിക് 5 വന്‍ തോതില്‍ നിര്‍മ്മിക്കാനുള്ള ഉത്പാദനശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സഹകരിക്കാന്‍ താല്‍പര്യം

സഹകരിക്കാന്‍ താല്‍പര്യം

വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പങ്കാളിയാവാന്‍ നിരവധി രാജ്യങ്ങള്‍ സമീപിക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് റഷ്യയ്ക്ക് താല്‍പര്യം. പശ്ചിമേശ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവരാണ് ഇപ്പോള്‍ റഷ്യയുമായി സഹകരിക്കുന്നത്. റഷ്യയുടെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

റഷ്യയില്‍ മാത്രമല്ല

റഷ്യയില്‍ മാത്രമല്ല

തങ്ങളുടെ വാക്‌സിന്റെ പരീക്ഷണം റഷ്യയില്‍ മാത്രമല്ല നടത്താന്‍ ഉദ്ദേശിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബ്രസീല്‍, എന്നീ രാജ്യങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടത്തും. അഞ്ചോളം രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് വാക്‌സിന് ഇപ്പോള്‍ ആവശ്യക്കാരുള്ളത്.

Recommended Video

cmsvideo
Russia Looking For Partnership With India For Producing COVID-19 Vaccine | Oneindia Malayalam
ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതുമായിന ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ദിമിത്രീവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യയിലെ ശാസ്ത്രഞ്ജരുമായും നിര്‍മ്മാണ കമ്പനിയുമായും റഷ്യയ്ക്ക് സഹകരണമുണ്ട്. ഞങ്ങളുടെ സാങ്കേതികവിദ്യ അവര്‍ പെട്ടെന്ന് മനസിലാക്കുമെന്നും ദിമിത്രീവ് വ്യക്തമാക്കി.

40000 പേരില്‍ പരീക്ഷണം

40000 പേരില്‍ പരീക്ഷണം

ഇതിനിടെ, വാക്സിന്‍ കൂടുതല്‍ ആളുകളിലും കൂടെ പരീക്ഷിക്കാന്‍ റഷ്യ ഒരുങ്ങുകയാണ്. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി തേടുന്നതിന് മുന്നോടിയാണ് തീരുമാനം. 40000 പേരില്‍ വാക്സിന്‍ പരീക്ഷണം നടത്തുമെന്നാണ് റഷ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ടിഎഎസ്എസ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയുടെ അവകാശവാദം

റഷ്യയുടെ അവകാശവാദം

ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു റഷ്യയില്‍ നിന്ന് കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യയുടെ വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമെന്നാണ് പ്രിസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ പറയുന്നത്. പുടിന്റെ മകളിലും വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന് അദ്ദേഹം അറിയിച്ചിരുന്നു. സ്പുട്‌നിക് 5 എന്നാണ് റഷ്യ ഇതിന് പേര് നല്‍കിയത്.

ഫിലിപ്പൈന്‍സിലും പരീക്ഷണം

ഫിലിപ്പൈന്‍സിലും പരീക്ഷണം

വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫിലിപ്പൈന്‍സില്‍ വച്ചാണ് നടക്കുകയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഫിലിപ്പൈന്‍സില്‍ വച്ച് പരീക്ഷണം നടക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ വക്താവ് ഹാരി റോക്വ അറിയിച്ചിരുന്നു.

കേരളം എല്ലാത്തിലും മുന്നിലാണ്, പക്ഷേ വൃത്തിയില്‍ അത്ര പോരാ: രാജ്യത്ത് ഏറ്റവും പിറകില്‍..!!കേരളം എല്ലാത്തിലും മുന്നിലാണ്, പക്ഷേ വൃത്തിയില്‍ അത്ര പോരാ: രാജ്യത്ത് ഏറ്റവും പിറകില്‍..!!

വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്

 ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും? ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും?

English summary
Covid 19 Vaccine Update: Russia seeks India's participation in 'Sputnik 5' production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X