കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ നൽകി ശുഭവാർത്ത..! ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കാന്‍ അനുമതി

Google Oneindia Malayalam News

ദില്ലി: ഓക്‌സഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് ഇതുമായി ബന്ധപ്പെട്ട അനുമതി നല്‍കിയത്. യുകെയില്‍ പരീക്ഷണം നടത്തുന്നതിനിടെ ഒരാള്‍ക്ക് അപൂര്‍വ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഡിസിജിഐയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇന്ത്യ പരീക്ഷണം നിര്‍ത്തിവച്ചത്.

സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽസ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

പരീക്ഷണം നിര്‍ത്തിവച്ചത്

പരീക്ഷണം നിര്‍ത്തിവച്ചത്

യുകെയില്‍ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഓക്‌സ്ഫഡ്- അസ്ട്രാസെനെക വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലമാണ് ഈ അജ്ഞാത രോഗമെന്നാണ് സംശയിക്കുന്നത്.

 ആളുകളെ തിരഞ്ഞെടുക്കുന്നത്

ആളുകളെ തിരഞ്ഞെടുക്കുന്നത്

ഇതേ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശ പ്രകാരം കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് സെറം ഇന്‍സ്റ്റിറ്യൂട്ട് നിര്‍ത്തിവെച്ചിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പരീക്ഷണത്തിനായി ആളെ തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്നും ഡിസിജിഐ നല്‍കിയ നിര്‍ദേശത്തിലുണ്ടായിരുന്നു.

വാക്‌സിന്‍ സുരക്ഷിതം

വാക്‌സിന്‍ സുരക്ഷിതം

വാക്‌സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ കഴിഞ്ഞ ദിവസം യുകെയില്‍ പരീക്ഷണം പുനരാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലും പരീക്ഷണം തുടരാന്‍ ഇപ്പോള്‍ ഡിസിജിഐ അറിയിച്ചത്.

കൂടുതല്‍ ശ്രദ്ധ

കൂടുതല്‍ ശ്രദ്ധ

അതേസമയം, വാക്‌സിന്‍ പരീക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സാഹചര്യത്തില്‍ വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യുന്നതിനുള്ള ചികിത്സാ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam
സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്‌സഫഡ് കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്യ കൊവിഡിനെതിരെ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്‌സിനാണ് ഓക്‌സ്ഫഡിന്റെത്.

കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്

'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആർഎസ്എസ് സർവ്വേ ആയുധമാക്കി കോൺഗ്രസ്'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആർഎസ്എസ് സർവ്വേ ആയുധമാക്കി കോൺഗ്രസ്

എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍ എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍

English summary
Covid 19 Vaccine Updates in india: Serum Institute Gets Permission to resume Oxford vaccine trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X