Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീതി വേണ്ട,കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ ബാധിച്ചേക്കില്ല; പുതിയ പഠനം പറയുന്നത്

ദില്ലി; കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് പഠനം.ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) നടത്തിയ സർവേയിലാണ് കണ്ടെത്തൽ.അഞ്ച് സംസ്ഥാനങ്ങളിലായി 10,000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇത് പ്രകാരം കുട്ടികൾക്കിടയിൽ ഉയർന്ന പ്രതിരോധ ശേഷി കണ്ടെത്തി.

പ്രായപൂര്‍ത്തിയയവരെ അപേക്ഷിച്ച് കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.വിശദമായി പഠനം പൂർത്തിയാക്കിയ 4500 പേരിൽ നിന്നാണ് ഈ കണ്ടെത്തൽ. ഡല്‍ഹി അര്‍ബന്‍, ഡല്‍ഹി റൂറല്‍, ഭുവനേശ്വര്‍, ഗോരഖ്പുര്‍, അഗര്‍ത്തല എന്നിവിടങ്ങളിലെ 2 മുതൽ 17 വയസുവരെയുള്ള കുട്ടികളിലാണ് പ്രധാനമായും പഠനം നടത്തിയത്. മറ്റുള്ളവരിലെ പഠനം സംബന്ധിച്ച് വിവരം പുറത്തുവന്നിട്ടില്ല.

jhgwgiv-161210736

തെക്കൻ ദില്ലിയിലെ ജനസംഖ്യ കൂടുതലുള്ള നഗരപ്രദേശങ്ങളിലെ പുനരധിവാസ കോളനികളിൽ വളരെ ഉയർന്ന സിറോപ്രിവലെൻസാണ് സർവേയിൽ കണ്ടെത്തിയത്, 74 ശതമാനം. ഇതുവരെ നടത്തിയ സർവ്വേകളിൽ കണ്ടെത്തിയതിനേക്കാൾ ഉയർന്ന ശതമാനമാണിത്.

കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകുമെന്നതിന് തെളിവുകൾ ഇല്ലെന്ന് നേരത്തേ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മറ്റ് ചില പഠന റിപ്പോർട്ടുകളും ഇത്തരമൊരു സാധ്യത തള്ളിയിരുന്നു. അതേസമയം മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടി മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+