കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി വേണ്ട,കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ ബാധിച്ചേക്കില്ല; പുതിയ പഠനം പറയുന്നത്

Google Oneindia Malayalam News

ദില്ലി; കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് പഠനം.ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) നടത്തിയ സർവേയിലാണ് കണ്ടെത്തൽ.അഞ്ച് സംസ്ഥാനങ്ങളിലായി 10,000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇത് പ്രകാരം കുട്ടികൾക്കിടയിൽ ഉയർന്ന പ്രതിരോധ ശേഷി കണ്ടെത്തി.

പ്രായപൂര്‍ത്തിയയവരെ അപേക്ഷിച്ച് കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.വിശദമായി പഠനം പൂർത്തിയാക്കിയ 4500 പേരിൽ നിന്നാണ് ഈ കണ്ടെത്തൽ. ഡല്‍ഹി അര്‍ബന്‍, ഡല്‍ഹി റൂറല്‍, ഭുവനേശ്വര്‍, ഗോരഖ്പുര്‍, അഗര്‍ത്തല എന്നിവിടങ്ങളിലെ 2 മുതൽ 17 വയസുവരെയുള്ള കുട്ടികളിലാണ് പ്രധാനമായും പഠനം നടത്തിയത്. മറ്റുള്ളവരിലെ പഠനം സംബന്ധിച്ച് വിവരം പുറത്തുവന്നിട്ടില്ല.

jhgwgiv-161210736

തെക്കൻ ദില്ലിയിലെ ജനസംഖ്യ കൂടുതലുള്ള നഗരപ്രദേശങ്ങളിലെ പുനരധിവാസ കോളനികളിൽ വളരെ ഉയർന്ന സിറോപ്രിവലെൻസാണ് സർവേയിൽ കണ്ടെത്തിയത്, 74 ശതമാനം. ഇതുവരെ നടത്തിയ സർവ്വേകളിൽ കണ്ടെത്തിയതിനേക്കാൾ ഉയർന്ന ശതമാനമാണിത്.

കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകുമെന്നതിന് തെളിവുകൾ ഇല്ലെന്ന് നേരത്തേ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മറ്റ് ചില പഠന റിപ്പോർട്ടുകളും ഇത്തരമൊരു സാധ്യത തള്ളിയിരുന്നു. അതേസമയം മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടി മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

ഓണ്‍ലൈന്‍ പഠനം: 'ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിക്കും മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും'ഓണ്‍ലൈന്‍ പഠനം: 'ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിക്കും മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും'

Recommended Video

cmsvideo
Triple lockdown in few places in kerala

ചാനലുകളെ നിരീക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ; നിയമം ഭേദഗതി ചെയ്തുചാനലുകളെ നിരീക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ; നിയമം ഭേദഗതി ചെയ്തു

English summary
covid 3 wave wont affect children says survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X