കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്;രാജ്യത്തെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചു

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു. താജ്മഹൽ, ഫത്തേപൂർ സിക്രി ഉൾപ്പെടെയുള്ള സ്മാരകങ്ങളാണ് മെയ് 15 വരെ അടച്ചിരിക്കുന്നത്.

നേരത്തേ കൊവിഡിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം ശക്തമായ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു തുറന്ന് പ്രവർത്തിച്ചത്.

tajmahal

അതേസമയം രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 2,00,739 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പുതിയ രോഗികളുടെ 80.76 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുമാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 58,952. ഉത്തര്‍പ്രദേശില്‍ 20,439 പേര്‍ക്കും ഡല്‍ഹിയില്‍ 17,282 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 14,71,877 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 10.46%ആണ്.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കര്‍ണാടകം, കേരളം, ഉത്തര്‍പ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 67.16% വും. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം ആകെ രോഗികളുടെ 43.54% രോഗികളായിരിക്കുകയാണ്. രാജ്യത്ത് ഇതുരെ 1,24,29,564 പേര്‍ രോഗ മുക്തരായി. 88.31% ആണ് രോഗമുക്തി നിരക്ക്.

കൊവിഡ്; ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റികൊവിഡ്; ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

നവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനംനവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനം

കേരളത്തിൽ ലോക്ഡൗൺ സാഹചര്യമില്ല; വരും ദിവസങ്ങളിൽ ശക്തമായ പരിശോധന, കടുത്ത നിയന്ത്രണങ്ങൾകേരളത്തിൽ ലോക്ഡൗൺ സാഹചര്യമില്ല; വരും ദിവസങ്ങളിൽ ശക്തമായ പരിശോധന, കടുത്ത നിയന്ത്രണങ്ങൾ

English summary
Covid:ASI monuments and museums are closed until May 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X