കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; സഹായങ്ങൾ ചുളുവിൽ വേണ്ട,നാലാൾ അറിയണം; പരമാവധി പ്രചരിപ്പിക്കണമെന്ന് പ്രവർത്തകരോട് ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേർക്കാണ് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായത്. രോഗബാധിതരുടെ എണ്ണം 6412 ആയി ഉയർന്നു.

Recommended Video

cmsvideo
രാഷ്ട്രീയ മുതലെടുപ്പ് നടത്തി BJP | Oneindia Malayalam

നോട്ട് അച്ചടി; 'ട്രോളാൻ വന്ന സംഘികളോട്, നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും',നോട്ട് അച്ചടി; 'ട്രോളാൻ വന്ന സംഘികളോട്, നിർമ്മലാ സീതാരാമനും നാളെ ഇത് ചെയ്യേണ്ടി വരും',

അതിനിടെ കൊവിഡിനെ പ്രതിരോധിക്കാൻ ചെയ്യുന്ന സഹായങ്ങൾ നാലാൾ അറിയുന്ന രീതിയിൽ തന്നെ നടത്തണമെന്നാണ് ബിജെപി തങ്ങളുടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.പ്രധാനമന്ത്രിയുടെ നിർദ്ദേശം പ്രകാരം ഓരോ ബിജെപി പ്രവർത്തകനും പ്രധാനമായും 5 കാര്യങ്ങളാണ് ചെയ്യേണ്ടത്. വിശദാംശങ്ങളിലേക്ക്

വെറുതെ ചെയ്യേണ്ട

വെറുതെ ചെയ്യേണ്ട

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ ബിജെപി പ്രവർത്തകരം സംഭാവന ചെയ്യണമെന്നാണ് പാർട്ടി സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. കൊവിഡിനെ നേരിടാൻ എല്ലാ വിധ സഹായങ്ങളും പ്രവർത്തകർ നൽകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ചുളുവിൽ ചെയ്ത് കൊടുക്കേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം.

 നല്ല പ്രചരണം വേണം

നല്ല പ്രചരണം വേണം

ചെയ്യുന്ന സഹായങ്ങൾ എല്ലാം നാലാൾ അറിയത്തക്ക തന്നെ വേണമെന്നാണ് നേതൃത്വം പ്രവർത്തകരോട് അറിയിച്ചിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശന്റെ സർക്കുലറിലാണ് പ്രവർത്തകർ പാലിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രവർത്തനങ്ങൾക്ക് നല്ല പ്രചരണം നൽകണമെന്ന് സർക്കുലറിൽ പറയുന്നു.

 ഫീഡ് ദി നീഡി

ഫീഡ് ദി നീഡി

ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടക്കുമ്പോഴും മുഖത്തെ മാസ്കുകൾ മാറ്റരുതെന്നും താഴെ തട്ടിലേക്ക് അയച്ച സർക്കുലറിൽ പറയുന്നു. അഞ്ച് പ്രധാന കാര്യങ്ങളാണ് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശക്കുന്നവർക്ക് ആഹാരമെത്തിക്കുന്ന ഫീഡ് ദി നീഡ് ക്യാമ്പെയ്ൻ തുടരണമെന്നാണ് ഒന്നാമത്തെ നിർദ്ദേശം.

 ഫേസ്ബുക്കിലിടണം

ഫേസ്ബുക്കിലിടണം

ചുറ്റുമുള്ളവരിൽ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. എന്നാൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുമ്പോൾ അതിന്റെ ഫോട്ടോ ഫീഡ് ദി നീഡി എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് എല്ലാ ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യണമെന്നാണ് പ്രധാന നിർദ്ദേശം. ജില്ലാ, മണ്ഡലം ഫേസ്ബുക്ക് പേജുകളിൽ എല്ലാം ഇത് പേസ്റ്റ് ചെയ്തിരിക്കണം.

 സംഭാവന ചെയ്യണം

സംഭാവന ചെയ്യണം

എല്ലാ പ്രവർത്തകരും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭവാനകൾ ചെയ്യണം. ഇതും അങ്ങനെ വെറുതേ ചെയ്യേണ്ടതില്ല. ഈ വിവരവും കേരള സപ്പോർട്സ് പിഎം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കണം.

 പതിവായി ഷെയർ ചെയ്യണം

പതിവായി ഷെയർ ചെയ്യണം

ബിജെപി കേരളം എന്ന ഫെയ്സ്ബുക് പേജ് എല്ലാ പ്രവർത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകൾ പതിവായി ഷെയർ ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെയാണ്- എല്ലാവരും മാസ്ക് ഉപയോഗിക്കണം. മാസ്ക് ധരിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കണം.

 കത്തുകൾ അയക്കണം

കത്തുകൾ അയക്കണം

കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഡോക്ടർമാർ പോലീസുകാർ ആരോഗ്യപ്രവർത്തകർ, ശുചൂകരണ തൊഴിലാളികൾ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് നന്ദി പറഞ്ഞ് കൊണ്ട് കത്തുകൾ തയ്യാറാക്കി ബൂത്തിലെ 40 പേരെക്കൊണ്ടെങ്കിലും ഒപ്പ് വയ്പ്പിച്ച് അവ കൊറോണയ്ക്കെതിരെ പോരാടുന്നവർക്ക് കൈമാറണം.

 നിർബന്ധിക്കണം

നിർബന്ധിക്കണം

എല്ലാ പ്രവർത്തകരും ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കണം.. കുറഞ്ഞത് 40 ആളുകളോടെങ്കിലും ഈ ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കണം, അതിലൂടെ കൊറോണയ്ക്കെതിരായ പോരാട്ടത്തിന് കരുത്തേകണമെന്നും സർക്കുലറിൽ പറയുന്നു. .

ഫുക്രുവിന് വധഭീഷണി: അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം സന്ദേശങ്ങള്‍ അയച്ചു, വെളിപ്പെടുത്തലുമായി താരംഫുക്രുവിന് വധഭീഷണി: അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം സന്ദേശങ്ങള്‍ അയച്ചു, വെളിപ്പെടുത്തലുമായി താരം

അമേരിക്ക തേങ്ങുന്നു..; ഇന്നലെ മാത്രം മരണം 1900, മലയാളി ദമ്പതികള്‍ മരിച്ചത് 12 മണിക്കൂറിനിടെഅമേരിക്ക തേങ്ങുന്നു..; ഇന്നലെ മാത്രം മരണം 1900, മലയാളി ദമ്പതികള്‍ മരിച്ചത് 12 മണിക്കൂറിനിടെ

English summary
Covid; BJP's 5 intructions to members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X