ദസറ ആഘോഷത്തിനു പിന്നാലെ ബംഗാളില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; കര്‍ശന നിയന്ത്രണം
കല്‍ക്കത്ത: കല്‍ക്കത്തയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ദസറ ആഘോഷം കഴിയുമ്പോഴേക്കും കൊല്‍ക്കത്തയില്‍ കോവിഡ് രേഗിബാധിതരയാവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നഗരങ്ങളിലുള്‍പ്പെടെ ക്വാറന്റീന് കേന്ദ്രങ്ങള്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് മാത്രം 242 കോവിഡ് കേസുകളാണ് കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച 127 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ദസറ ആഘോഷത്തിന്റെ വേളയില്‍ എല്ലാവരും പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്കൊണ്ടായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്. ഇത് കല്‍ക്കത്തയില്‍ കോവിഡ് വര്‍ധിക്കാന്‍ കാരണമായെന്ന് അധികൃതര്‍ പറഞ്ഞു. ആളുകള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ദര്‍ഗാ പൂജ ആഘോഷിക്കുന്നത് കണ്ട് എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും അവധിയുള്‍പ്പെടെ റദ്ദാക്കിയിരുന്നുവെന്നും ദസറ ആഘോഷത്തില്‍ പങ്കെടുത്ത മിക്കവരും മാസ്ക് പോലും ധരിക്കാതെയാണ് ആഘോഷത്തില്‍ പങ്കെടുത്തതെന്നും കൊല്‍ക്കത്ത കോര്പ്പറേഷന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് അതിന് ഘോഷ് പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് വൈറസ് പടരുന്നതെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരം ആളുകള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായി. കല്‍ക്കത്തയില്‍ മാത്രമല്ല ബംഗളാലിലെ ഒട്ടുമിക്ക ജില്ലകളിലും ഇതാണ് അവസ്ഥ. അടുത്തയാഴ്ചയോടെ പൂര്‍ണമായ ചിത്രം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഏഴ് ദിവസത്തിനിടയില്‍ 451 മുതല്‍ 833 കോവിഡ് കേസുകളാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പ്രതിദിന കേവിഡ് രേഗികളും വന്‍ തോതില്‍ വര്‍ധിക്കുന്നുണ്ട്. ഇനിയും കോവിഡ് രോഗികളുട എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നാണ് കൊല്‍ക്കത്തയിലെ ഡിഎംആര്ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍ രാജ ധര് പറയുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും അത് തീവ്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് രോഗ പ്രതിരോ ശേഷിയുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദസറ ആഘോഷത്തിന്റെ ഭാഗമായി നീക്കിയ രാത്രി കര്ഫയു വീണ്ടും കൊണ്ടുവരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രി കര്‍ഫ്യു.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
കോവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ ചൈനയിലും ലോക്ക്ഡൗണും കര്‍ശന നിയന്ത്രണവും വീണ്ടും ഏര്‍പ്പാടാക്കിയിരിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നാണ് ചൈനയില്‍ കോവിഡ് രോഗം വീണ്ടും പടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതിര്‍ത്തികള്‍ അടക്കുകയും 100ലേറെ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Recommended Video
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications