Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി തമിഴ്നാട്..ജാഗ്രത തുടരണമെന്ന് കേന്ദ്രം

ദില്ലി; രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ 13. 31 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞകണക്കാണിത്. എന്നാൽ ആശ്വസിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. തമിഴ്‌നാട്, മേഘാലയ, ത്രിപുര, മണിപ്പൂർ, നാഗാലാൻഡ്, സിക്കിം, മിസോറം തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

covid

രാജ്യത്ത് സജീവമായ കേസുകളിൽ തുടർച്ചയായ കുറവുണ്ടാകുന്നുണ്ട്. രോഗമുക്തി നിരക്ക് 86.7 ശതമാനമാണ്. 21 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളേക്കാൾ കൂടുതൽ പേർ രോഗമുക്തരാകുന്നുണ്ട്. അതേസമയം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളും ഒമ്പത് സംസ്ഥാനങ്ങളിൽ 50,000-1 ലക്ഷം വരെ സജീവ കേസുകളും 19 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെ കേസുകളും ഉണ്ട്. fയാണെന്നും അദ്ദേഹം പറഞ്ഞു.

10 സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, ദില്ലി,ജാർഖണ്ഡ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ.എന്നാൽ ജാഗ്രത തുടരുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.50 ശതമാനം ആളുകൾ മാസ്കുകൾ ശരിയായ രീതിയിൽ ധരിക്കുന്നില്ല.. മാസ്ക് ധരിക്കുന്ന 50 ശതമാനം പേരിൽ 64 ശതമാനം പേരും മൂക്ക് മൂടുന്നില്ല.മൂക്ക്, വായ, താടി എന്നിവയെല്ലാം മൂടി വെറും 14 ശതമാനം പേർ മാത്രമാണ് മാസ്ക് ശരിയായി ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ 2,76,110 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 3,69,077 പേർ രോഗമുക്തരായി.രാജ്യത്ത് ഇതുരെ 2,23,55,440 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 86.74% ആയി ഉയർന്നു.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 31,29,878 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 12.14 % ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 96,841 പേരുടെ കുറവ് രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+