Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കേസുകള്‍ കുറയുന്നു; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ദില്ലി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്‍ഡോര്‍ ഹാളുകളിലെ പൊതുയോഗങ്ങള്‍ക്കും ഔട്ട്‌ഡോര്‍ മീറ്റിംഗുകള്‍ക്കുമാണ് ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഫിസിക്കല്‍ റാലികള്‍ക്കും റോഡ്ഷോകള്‍ക്കും നിരോധനം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച ആവര്‍ത്തിച്ചു,

ഇന്‍ഡോര്‍ / ഔട്ട്ഡോര്‍ മീറ്റിംഗുകള്‍ / റാലികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, ഇന്‍ഡോര്‍ ഹാളുകളുടെ ശേഷിയുടെ പരമാവധി 50 ശതമാനമായും ഓപ്പണ്‍ ഗ്രൗണ്ടിന്റെ 30 ശതമാനമായും പരിമിതപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. റോഡ് ഷോകള്‍, പദയാത്രകള്‍, സൈക്കിള്‍/ ബൈക്ക് / വാഹന റാലികള്‍, ഘോഷയാത്രകള്‍ എന്നിവയ്ക്ക് നിരോധനം പഴയതുപോലെ തന്നെ തുടരും.

india

വീടുതോറുമുള്ള പ്രചാരണത്തിന് അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 20 ആയി നിശ്ചയിച്ചിരിക്കുന്നതും പഴയതുപോലെ തന്നെ തുടരും. രാത്രി 8 മണിക്കും രാവിലെ 8 മണിക്കും ഇടയിലുള്ള പ്രചാരണ നിരോധനവും പഴയതുപോലെ തുടരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫിസിക്കല്‍ റാലികള്‍ക്കും റോഡ്ഷോകള്‍ക്കുമുള്ള നിരോധനം ഫെബ്രുവരി 11 വരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടിയിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ കമ്മിഷന് കത്തെഴുതുകയും നിലവിലുള്ള കോവിഡ് സാഹചര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഭൂരിഭാഗവും ഇളവുകള്‍ക്കായി പരിഗണിക്കാനും ഇന്‍ഡോര്‍ / ഔട്ട്‌ഡോര്‍ പ്രചാരണ യോഗങ്ങളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക നിരീക്ഷകരായി 15 മുന്‍ ഉദ്യോഗസ്ഥന്മാരെയും കമ്മീഷന്‍ നിയോഗിച്ചിരുന്നു. പല പ്രത്യേക നിരീക്ഷകരും അവരുടെ റിപ്പോര്‍ട്ടുകള്‍ അയച്ചു, കോവിഡ് സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നും പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞു വരുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

മുന്‍നിര പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കും ഒന്നാം ഡോസ്, രണ്ടാം ഡോസ്, മുന്‍കരുതല്‍ ഡോസ് വാക്സിനേഷന്റെ കവറേജ് ഒരോ സംസ്ഥാനത്തും വളരെ തൃപ്തികരമാണെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് നിലവിലുള്ള കാമ്പെയ്ന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുന്ന കാര്യം കമ്മീഷന്‍ പരിഗണിക്കണമെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രചാരണ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കണമെന്നും അവര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+