കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുറയുന്നില്ല; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കുറയാത്ത സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തും.

covid

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച 17000 കൂടുതല്‍ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും 10000 ല്‍ താഴെ കേസികള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഓണ്‍ലൈനിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

അതേസമയം, കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. വാക്‌സിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായിരിക്കുയാണ്. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കേരളത്തിന് വാക്സിന്‍ ലഭ്യമാക്കേണ്ടവര്‍ തന്നെ ഇങ്ങനെ പറയുന്നതില്‍ നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വളരെ സുതാര്യമായാണ് വാക്സിന്‍ വിതരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്നതാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്സിന്‍ നല്‍കണമെന്നാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

English summary
Covid cases are not declining in Kerala and Maharashtra; Central Government to assess the situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X