Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു: കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,79,723 പേർക്ക്

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,79,723 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 7,23,619 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.03 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,569 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,45,00,172 ആയി. 96.62% ആണ് ദേശീയ രോഗമുക്തി നിരക്ക്. കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,52,717 പരിശോധനകള്‍ നടത്തി. ആകെ 69.15 കോടിയിലേറെ (69,15,75,352) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 29 ലക്ഷത്തിലധികം
(29,60,975) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 151.94 കോടി (1,51,94,05,951) പിന്നിട്ടു. 1,62,26,792 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 156.05 കോടിയിലധികം (1,56,05,78,415) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 17.57 കോടിയിലധികം (17,57,32,266) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

coronavirus

ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം അവലോകനം ചെയ്തിരുന്നു. യോഗത്തില്‍ നിലവിൽ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ വർദ്ധന എടുത്തുകാണിക്കുന്ന വിശദമായ അവതരണം ആരോഗ്യ സെക്രട്ടറി പ്രധാനമന്ത്രിക്ക് നൽകി. കേസുകളുടെ കുതിച്ചുചാട്ടവും ഉയർന്ന പോസിറ്റീവിറ്റി റിപ്പോർട്ട് ചെയ്യപ്പെടുന്നതും അടിസ്ഥാനമാക്കി, ആശങ്കാജനകമായ വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും ഉയർത്തിക്കാട്ടുന്ന രാജ്യത്തെ കോവിഡ് -19 ന്റെ സ്ഥിതിയെ തുടർന്നാണിത്. കൂടാതെ, വരാനിരിക്കുന്ന വെല്ലുവിളി കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എടുത്തിട്ടുള്ള വിവിധ ശ്രമങ്ങൾ എടുത്തുകാണിച്ചു. കേസുകളുടെ വർധന സംബന്ധിച്ച വിവിധ പ്രവചന സാധ്യതകളും യോഗത്തില്‍ അവതരിപ്പിച്ചു.

വിശദമായ ചർച്ചയ്ക്ക് ശേഷം, ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണമെന്നും നിലവിൽ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വ്യാപനം നിയന്ത്രിക്കുന്നതിന് മാസ്കുകളുടെ ഫലപ്രദമായ ഉപയോഗവും ശാരീരിക അകലം പാലിക്കൽ നടപടികളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. നേരിയ/ലക്ഷണങ്ങളില്ലാത്ത കേസുകളിൽ ഹോം ഐസൊലേഷൻ ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിൽ വസ്തുതാപരമായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സംസ്ഥാനിങ്ങളിലെ നിർദ്ദിഷ്‌ട സാഹചര്യങ്ങളും മികച്ച രീതികളും പൊതുജനാരോഗ്യ പ്രതികരണവും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി ഒരു യോഗം വിളിക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്, കൂടുതല്‍ നിയന്ത്രണങ്ങള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+