കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍, റെംഡെസിവിര്‍ മരുന്നിന്റെ ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

india

രാജ്യത്ത് ഏപ്രില്‍ 11 വരെയുള്ള കണക്ക് പ്രകാരം 11.08 ലക്ഷം സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ കുത്തിവയ്പ്പിനുള്ള ആവശ്യം വര്‍ദ്ധിച്ചു. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഈ മരുന്നിന്റെ ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് റെംഡെസിവിറിന്‍രെ കയറ്റുമതി നിരോധിച്ചതെന്ന് കേന്ദ്രം ഉത്തരവില്‍ പറയുന്നു.

കൊവിഡിനായുള്ള ദേശീയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ ഒരു പരീക്ഷണാത്മക ചികിത്സയായിട്ടാണ് റെംഡെസിവിറിനെ ചികിത്സയുടെ ബാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് റെംഡെസിവിര്‍ രോഗികള്‍ക്ക് നല്‍കുന്നത്. ഈ മരുന്നിന് രോഗികളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റെക്കോര്‍ഡുകള്‍ മറികടന്ന് കുതിക്കുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഒന്നരലക്ഷം കടക്കുന്നത്. 1,52,879 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90,584 പേര്‍ രോഗമുക്തി നേടി.

പുതിയ കേസുകളില്‍ കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ വര്‍ദ്ധന തുടരുകയാണ്. ചികിത്സയിലുള്ള രോഗികളുടെ 72 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലായാണ്. പൂനെ, മുംബയ്, താനെ, നാഗ്പൂര്‍, ബംഗളൂരു അര്‍ബന്‍, നാസിക്, ഡല്‍ഹി, റായ്പൂര്‍, ദുര്‍ഗ്, ഔറംഗബാദ് എന്നീ പത്തു ജില്ലകളില്‍ കൊവിഡ് സ്ഥിതി രൂക്ഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

കോൺഗ്രസും ലീഗും കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കൾ: എം വി ഗോവിന്ദൻകോൺഗ്രസും ലീഗും കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കൾ: എം വി ഗോവിന്ദൻ

ലീഗിന് 23, ജോസഫിന് 6; യുഡിഎഫിന് 80 സീറ്റുകള്‍ വരെ ഉറപ്പ്, കെപിസിസിയുടെ കണക്കുകള്‍ ഇങ്ങനെലീഗിന് 23, ജോസഫിന് 6; യുഡിഎഫിന് 80 സീറ്റുകള്‍ വരെ ഉറപ്പ്, കെപിസിസിയുടെ കണക്കുകള്‍ ഇങ്ങനെ

35 സീറ്റ് നേടിയാൽ അധികാരം ബിജെപിക്ക്, സർക്കാർ രൂപീകരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സുരേന്ദ്രൻ35 സീറ്റ് നേടിയാൽ അധികാരം ബിജെപിക്ക്, സർക്കാർ രൂപീകരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തി സുരേന്ദ്രൻ

നടി കിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Covid cases are rise in the country; India Bans Export Of Anti-Viral Drug Remdesivir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X