പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നു: ജാഗ്രതയോടെ ഇരിക്കണമെന്ന് നരേന്ദ്ര മോദി
ദില്ലി: പല രാജ്യങ്ങളിലും കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വർദ്ധിച്ചുവരുന്നതായും നിങ്ങൾ കാണുന്നു, അതിനാൽ മാസ്കുകൾ, കൈ കഴുകൽ തുടങ്ങിയ മുൻകരുതലുകളിൽ നമ്മള്‍ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ ശ്രദ്ധാലുക്കളാണെങ്കിൽ, നമ്മൾ സുരക്ഷിതരായിരിക്കും, നമ്മുടെ സന്തോഷത്തിന് ഒരു തടസ്സവുമില്ല, " പ്രധാനമന്ത്രി പറഞ്ഞു.
"അടുത്ത തവണ, ഞങ്ങൾ 2023-ൽ കണ്ടുമുട്ടും. 2023 മികച്ചൊരു വർഷമാവട്ടെയെന്ന് നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു. ഈ വർഷവും രാജ്യത്തിന് സവിശേഷമായിരിക്കട്ടെ, രാജ്യം പുതിയ ഉയരങ്ങളിൽ എത്തട്ടെ, ഒരുമിച്ച് നമുക്ക് ഒരു പ്രമേയം കൈക്കൊള്ളുകയും അത് യാഥാർത്ഥ്യമാക്കുകയും വേണം" മോദി ഷോയിൽ പറഞ്ഞു.

കഴിഞ്ഞകാലത്തെക്കുറിച്ചുള്ള അവലോകനങ്ങള്‍ വര്‍ത്തമാനകാലത്തിലേക്കും ഭാവിയിലേക്കും ഉള്ള ഒരുക്കങ്ങള്‍ക്കു പ്രേരണ നല്കുന്നു. 2022 ല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കഴിവിന്റേയും സഹകരണത്തിന്റേയും പ്രതിജ്ഞയുടെയും വിജയത്തിന്റേയും വ്യാപ്തി വളരെ വളരെ കൂടുതലായതിനാല്‍ അവയെല്ലാം 'മന്‍ കി ബാത്തി'ല്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസമായിരിക്കും. 2022 പല കാരണങ്ങളാലും വളരെ പ്രോത്സാഹനജനകവും, ആശ്ചര്യകരവും ആയിരുന്നു. ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി. ഈ വര്‍ഷംതന്നെ അമൃതകാലത്തിന്റെ ശുഭാരംഭവും കുറിച്ചു.
ഈ വര്‍ഷം നമ്മുടെ രാജ്യം പുതിയ വേഗത കൈവരിച്ചു. എല്ലാ ജനങ്ങളും ഒന്നിനൊന്ന് മെച്ചമായി പ്രവര്‍ത്തിച്ചു. 2022 ലെ വിജയങ്ങളിലൂടെ വിശിഷ്ടമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. 2022 എന്നാല്‍ ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി എന്ന ലക്ഷ്യം നേടിയ വര്‍ഷം, 2022 അതായത് ഭാരതം 220 കോടി വാക്‌സിന്‍ എന്ന അവിശ്വസനീയ സംഖ്യ മറികടന്ന് റെക്കോര്‍ഡ് കൈവരിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം കയറ്റുമതിയില്‍ 400 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ മറികടന്ന വര്‍ഷം, 2022 അതായത് രാജ്യത്തെ ഓരോ പൗരനും 'സ്വാശ്രയ ഭാരതം' എന്ന പ്രതിജ്ഞ സ്വീകരിച്ച് ജീവിച്ചു കാണിച്ച വര്‍ഷം, 2022 എന്നാല്‍ ഭാരതം ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐ. എന്‍. എസ്. വിക്രാന്തിനെ സ്വാഗതം ചെയ്ത വര്‍ഷം. 2022 എന്നാല്‍ ബഹിരാകാശം, ഡ്രോണ്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ച വര്‍ഷമാണെന്നും പ്രധാനമന്ത്രി പറയുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മണ്ഡലങ്ങളിലും ഭാരതം ശക്തി തെളിയിച്ച വര്‍ഷമാണ് 2022. കളിക്കളത്തിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കൂടാതെ, നമ്മുടെ വനിതാ ഹോക്കിടീമിന്റെ വിജയത്തിലും ഒക്കെ നമ്മുടെ യുവതയുടെ ശക്തമായ കരുത്താണ് പ്രകടമായത്. സുഹൃത്തുക്കളേ ! ഇവയ്‌ക്കെല്ലാം ഒപ്പംതന്നെ മറ്റൊരു കാരണത്താലും 2022 എന്ന വര്‍ഷം എന്നെന്നും ഓര്‍ക്കപ്പെടും. അതാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദര്‍ശനത്തിന്റെ വ്യാപ്തി. നാമെല്ലാവരും നമ്മുടെ ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു.
2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കും.
സുഹൃത്തുക്കളേ ! ഇവയ്‌ക്കെല്ലാം ഒപ്പംതന്നെ മറ്റൊരു കാരണത്താലും 2022 എന്ന വര്‍ഷം എന്നെന്നും ഓര്‍ക്കപ്പെടും. അതാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദര്‍ശനത്തിന്റെ വ്യാപ്തി. നാമെല്ലാവരും നമ്മുടെ ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ മാധവപുരം ഉത്സവത്തില്‍ രുഗ്മിണിയുടെ വിവാഹവും ഭഗവാന്‍ കൃഷ്ണന്റെ വടക്കുകിഴക്കുഭാഗവുമായുള്ള ബന്ധവും ആഘോഷിക്കപ്പെടുന്നു, കൂടാതെ കാശി-തമിഴ് സംഗമത്തിലും. ഈ ആഘോഷങ്ങളിലൊക്കെ നമ്മുടെ ഐക്യത്തിന്റെ പല മുഖങ്ങളും കണ്ടു. 2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications